Quantcast

ഇവ ഓര്‍ക്കിഡ് പൂക്കളല്ല, പിന്നെ? വൈറലായ വീഡിയോ കാണാം

അഞ്ച് മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്

MediaOne Logo

Web Desk

  • Updated:

    2021-08-18 08:19:31.0

Published:

18 Aug 2021 8:18 AM GMT

ഇവ ഓര്‍ക്കിഡ് പൂക്കളല്ല, പിന്നെ? വൈറലായ വീഡിയോ കാണാം
X

പ്രകൃതി നമുക്കായി ഒരുപാട് വിസ്മയങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട്. അതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ ആ വിസ്മയങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കൂ. കണ്ടാല്‍ മരമാണെന്ന് തോന്നുന്നവ, പൂക്കളാണെന്ന് തോന്നുന്നവ അങ്ങനെ പല തരത്തിലുള്ള പ്രാണികളെയും ജന്തുക്കളെയും നാം ചിത്രങ്ങളിലും മറ്റും കാണാറുണ്ട്. അത്തരമൊരു വീഡിയോയാണ് കാഴ്ചക്കാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

കണ്ടാല്‍ ഓര്‍ക്കിഡ് പൂക്കളാണെന്ന് തോന്നുന്ന പ്രാണികളുടെ വീഡിയോയാണ് വൈറലായത്. പിങ്കും വെളുപ്പും നിറങ്ങള്‍ ചേര്‍ന്ന ഭംഗിയുള്ള ഓര്‍ക്കിഡ് പൂക്കളാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നൂ. പെട്ടെന്ന് അവ ചലിക്കുന്നതു കാണുമ്പോഴാണ് പ്രാണിയാണെന്ന് മനസിലാകുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഒരു തരം പ്രാണിയാണ് ഇത്. ഓര്‍ക്കിഡ് മാന്‍റീസ്, വോക്കിംഗ് ഫ്ലവര്‍ മാന്‍റീസ് എന്നാണ് ഇവ അറിയപ്പെടുന്നത്. നാലു കാലുകള്‍ പൂവിന്‍റെ ഇതളുകളോട് സാമ്യമുള്ളവയാണ്. നിറം മാറാന്‍ കഴിവുള്ളവയാണ് ഈ പ്രാണികള്‍.

ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്സുള്ള അഡ്രിയാൻ കോസാക്കിവിച്ച് എന്നയാളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അഞ്ച് മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്.

TAGS :

Next Story