Quantcast

ജോലി ടയര്‍ ഫിറ്റര്‍ ട്രെയിനി; വാര്‍ഷിക വരുമാനം 84 ലക്ഷം രൂപ

വളരെ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്റര്‍ എന്ന ജോലിയാണ് താലിയയുടേത്

MediaOne Logo

Web Desk

  • Published:

    17 Jan 2024 6:08 AM GMT

Talia Jane
X

താലിയ ജെയ്ന്‍

സിഡ്നി: സ്ഥിര ജോലിക്ക് തന്നെ വളരെ തുച്ഛമായ ശമ്പളം ലഭിക്കുന്നവരാണ് ഭൂരിഭാഗം പേരും. അപ്പോള്‍ ട്രെയിനികളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. എന്നാല്‍ ട്രെയിനിയായിരിക്കുന്ന സമയത്ത് തന്നെ വന്‍തുക ശമ്പളം വാങ്ങി സോഷ്യല്‍മീഡിയയുടെ കണ്ണ് തള്ളിച്ചിരിക്കുകയാണ് ആസ്ത്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ താലിയ ജെയ്‍ന്‍ എന്ന യുവതി.

വളരെ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്റര്‍ എന്ന ജോലിയാണ് താലിയയുടേത്. ട്രെയിനി എന്ന നിലയിൽ താലിയയുടെ വാർഷിക ശമ്പളം 80000 പൗണ്ട് (ഏകദേശം 84 ലക്ഷം രൂപ)യാണ്. അനുഭവസമ്പത്തിനനുസരിച്ച് ശമ്പളവും വര്‍ധിക്കും. ആസ്ത്രേലിയയിലെ ഫിഫോ എന്ന കമ്പനിയിലാണ് താലിയ ജോലി ചെയ്യുന്നത്.ഖനികൾ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തനം.ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് താലിയ പറയുന്നു.

അല്‍പം അപകടം നിറഞ്ഞ ജോലിയാണ് ടയര്‍ ഫിറ്ററുടേത്. അതുകൊണ്ടാണ് ഈ തൊഴിൽ ചെയ്യുന്ന ആളുകൾക്ക് ഇത്രയധികം പ്രതിഫലം ലഭിക്കുന്നത്. വർഷത്തിൽ എട്ടുമാസം മാത്രമാണ് ജോലി. ലീവും ഓഫുമായി നാല് മാസം ജോലി ചെയ്യേണ്ടതില്ല. “വളരെ അപകടകരമായ ജോലിയാണിത്. അതുകൊണ്ടാണ് ട്രെയിനികളായിരിക്കുമ്പോൾ പോലും ഞങ്ങൾക്ക് ഇത്രയധികം പ്രതിഫലം ലഭിക്കുന്നത്.ജോലിക്കിടെ മരണം വരെ സംഭവിക്കാം. എനിക്ക് ചുറ്റുമുള്ള എല്ലാവരുമായും ഈ ജോലി ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, കാരണം അവരും എന്നെപ്പോലെ തന്നെ കഷ്ടപ്പെടുന്ന ആളുകളാണ്. ചിലപ്പോൾ 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ 12 മണിക്കൂർ ജോലി ചെയ്യുന്നു. മറ്റേതെങ്കിലും പരിപാടിയിലോ ചടങ്ങുകളിലോ പങ്കെടുക്കാൻ കഴിയില്ല''താലിയ പറഞ്ഞു.

TAGS :

Next Story