Quantcast

മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി ലഭിച്ച 3,20,000 ഡോളർ ഫലസ്തീന് നൽകി സാക്കിർ നായിക്

സാക്കിർ നായികിന്റെ പരാതിയിൽ പെനാങ് മുൻ ഉപമുഖ്യമന്ത്രി പി. രാമസ്വാമിക്കെതിരെയാണ് മലേഷ്യൻ ഹൈക്കോടതി നഷ്ടപരിഹാരം വിധിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Nov 2023 8:23 AM GMT

Zakir Naik donates 3,20,000 dollar for palestine
X

ക്വാലാലംപൂർ: മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച 3,20,000 ഡോളർ (2,66,10,800 രൂപ) ഫലസ്തീന് നൽകി മതപ്രഭാഷകൻ സാക്കിർ നായിക്. അപകീർത്തിപ്പെടുത്തിയെന്ന സാക്കിർ നായികിന്റെ പരാതിയിൽ പെനാങ് മുൻ ഉപമുഖ്യമന്ത്രി പി. രാമസ്വാമിക്കെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

മലേഷ്യൻ ഹൈക്കോടതി ജഡ്ജി ഹയാത്തുൽ അഖ്മൽ അബ്ദുൽ അസീസ് ആണ് വിധി പറഞ്ഞത്. വിധി പുറത്തുവന്നതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തുക ഫലസ്തീന് നൽകുന്നതായി നായിക് എക്‌സിൽ കുറിച്ചത്.

''ഇസ്‌ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ അഖ്‌സ പള്ളി സംരക്ഷിക്കുന്നതിൽ സമുദായത്തിനായി ഫലസ്തീനികൾ നിർബന്ധമായ കടമ നിറവേറ്റുകയാണ്. ഫലസ്തീൻ ചെറുത്തുനിൽപിന് അല്ലാഹു സ്ഥിരതയും വിജയവും നൽകട്ടെ...ഫലസ്തീനിലെ സഹോദരീ സഹോദരൻമാരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അടിച്ചമർത്തുന്നവർക്കെതിരെ അവരെ ശക്തിപ്പെടുത്തുകയും രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഏറ്റവും ഉയർന്ന പദവി ലഭിക്കുകയും ചെയ്യട്ടെ...''-സാകിർ നായിക് ട്വീറ്റ് ചെയ്തു.


TAGS :

Next Story