Quantcast

40 നായ്ക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു; ജന്തുശാസ്ത്രജ്ഞന് 249 വർഷത്തെ തടവ് ശിക്ഷ

നായ്ക്കളെ പീഡിപ്പിക്കാൻ ഒരു ഷിപ്പിങ് കണ്ടെയ്‌നറിൽ പ്രത്യേക മുറിയും ഇയാൾക്കുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    15 July 2024 2:49 AM GMT

Zoologist Adam Britton,249Year Jail ,Adam Britton,Adam Britton zoologist,British crocodile expert,ആദം ബ്രിട്ടണ്‍
X

സിഡ്‌നി: 40 നായ്ക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജന്തുശാസ്ത്രജ്ഞന് 249 വർഷത്തെ തടവ് ശിക്ഷ. ബ്രിട്ടീഷ് സ്വദേശിയായ ആദം ബ്രിട്ടനെ ആസ്ട്രേലിയയിൽ 249 വർഷത്തെ തടവിന് ശിക്ഷിച്ചതായി ദി മിറർ റിപ്പോർട്ട് ചെയ്തു. മൃഗങ്ങളെ ദുരുപയോഗം ചെയ്ത ലോകത്തിന്റെ ഏറ്റവും നീചനായ വ്യക്തി എന്നായിരുന്നു കോടതി ആദം ബ്രിട്ടണെ വിശേഷിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇയാൾ മുതലകളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനാണ്. ബിബിസി,നാഷണൽ ജിയോഗ്രാഫിക് അടക്കമുള്ള നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടിയും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. നായ്ക്കളെ ചാകുന്നത് വരെ പീഡിപ്പിച്ചു കൊല്ലുന്നതിന്റെ വീഡിയോ ആദം ബ്രിട്ടൺ തന്നെയാണ് ഓൺലൈനിലൂടെ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം ഡാർവിനിലെ വസതിയിൽ അധികൃതർ റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. നായ്ക്കളെ പീഡിപ്പിക്കാൻ ഒരു ഷിപ്പിങ് കണ്ടെയ്‌നറിൽ പ്രത്യേക മുറിയും ഇയാൾക്കുണ്ടായിരുന്നു. മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 60 ഓളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൂടാതെ പ്രതിയുടെ ഒരു ലാപ്ടോപ്പിൽ നിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന നിരവധി ഫയലുകളും പൊലീസ് കണ്ടെടുത്തിരുന്നു. 1971-ൽ വെസ്റ്റ് യോർക്ക്‌ഷെയറിലാണ് ആദം ബ്രിട്ടൺ ജനിച്ചത്. ലീഡ്സ് സർവകലാശാലയിൽ സുവോളജി പഠിച്ച അദ്ദേഹം പിന്നീട് ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ സീനിയർ ഗവേഷകനായിരിക്കെയാണ് മൃഗപീഡനത്തിനും ലൈംഗികാതിക്രമ കുറ്റങ്ങൾക്കും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുന്നത്. കൂടാതെ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വയ്ക്കുകയും കൈമാറുകയും ചെയ്തിനും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്.

എന്നാൽ, ആദം ബ്രിട്ടണ് ഗുരുതരമായ'പാരാഫീലിയ' അസുഖം ബാധിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ ബാധിച്ചു.ഈ രോഗം ബാധിച്ച കാലയളവിലാണ് ആദം ബ്രിട്ടൺ അസാധാരണമായ പെരുമാറ്റം നടത്തിയതെന്നും അഭിഭാഷകർ വാദിച്ചു.

അതേസമയം, ആസ്ട്രേലിയയിൽ വധശിക്ഷ നിർത്തലാക്കിയെങ്കിലും ബ്രിട്ടന് വധശിക്ഷ നൽകണമെന്ന ആവശ്യമായി പ്രതിഷേധക്കാർ രംഗത്തെത്തി. 'ആദം ബ്രിട്ടണിന് വധശിക്ഷ, ബലാത്സംഗം, പീഡകൻ, കൊലപാതകി എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമേന്തിയാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.

TAGS :

Next Story