അടുത്ത ഉസൈന്‍ ബോള്‍ട്ട് ഈ ഏഴു വയസുകാരനാണ്.... !
ഏഴു വയസേയുള്ളുവെങ്കിലും ആരാധകരുടെ കാര്യത്തില്‍ ഇങ്ക്രം ഒട്ടുംപുറകിലല്ല.
പ്രായം ഏഴു വയസ്. ചിലര്‍ക്ക് ഇവന്‍ ബ്ലേസ് ദ ഗ്രേറ്റ് ആണ്. മറ്റു ചിലര്‍ ഇവനെ അടുത്ത ഉസൈന്‍ ബോള്‍ട്ട് എന്ന് വിശേഷിപ്പിക്കും. യഥാര്‍ഥ പേര് റുഡോള്‍ഫ് ഇങ്ക്രം. ഏഴു വയസേയുള്ളുവെങ്കിലും ആരാധകരുടെ കാര്യത്തില്‍ ഇങ്ക്രം ഒട്ടുംപുറകിലല്ല. അഞ്ച് ലക്ഷത്തിലേറെ പേരാണ് ഇങ്ക്രത്തിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. കാരണം വേറൊന്നുമല്ല, ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെ വരെ വെല്ലുന്ന തരത്തിലാണ് ഇങ്ക്രത്തിന്റെ ഓട്ടം. ബോള്‍ട്ടിനെ പോലെ റഗ്ബി അടക്കമുള്ള മറ്റു കായിക ഇനങ്ങളിലും ഇങ്ക്രം പ്രതിഭ തെളിയിച്ചിട്ടുണ്ട്.
നാല് വയസില്‍ ഓട്ടം തുടങ്ങിയതാണ് റുഡോള്‍ഫ് ഇങ്ക്രം. വേഗത കൂടി കൂടി ഇന്ന് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വരെ വെല്ലുന്ന വേഗത്തിലാണ് ഇങ്ക്രം കുതിക്കുന്നത്. ട്രാക്കില്‍ ഇങ്ക്രത്തിന്റെ കുതിപ്പ് കണ്ടവരൊക്കെ ഈ ഏഴു വയസുകാരന്‍ ഓടുകയല്ല, പറക്കുകയാണെന്നാണ് പറയാറുള്ളത്. 100 മീറ്റര്‍ 13.48 സെക്കന്റിലാണ് ഇങ്ക്രം ഓടി തീര്‍ത്തത്. ലോകത്തിലെ പ്രായം കുറഞ്ഞ ഏറ്റവും വേഗതയേറിയ താരം എന്ന റെക്കോര്‍ഡും ഇതോടെ ഇങ്ക്രത്തിന് സ്വന്തമായി. എതിരാളികളെയൊക്കെ ബഹുദൂരം പിന്നിലാക്കിയാണ് ഇങ്ക്രത്തിന്റെ ഓട്ടങ്ങളൊക്കെയും.
100 മീറ്ററിന് ഇറങ്ങുന്നതിന് മുമ്പ് 60 മീറ്റര്‍ വെറും 8.69 സെക്കന്റില്‍ ഓടിത്തീര്‍ത്തിട്ടുള്ള കുഞ്ഞുതാരമാണ് ഇങ്ക്രം. ശരവേഗത്തില്‍ പായുന്ന സാക്ഷാല്‍ ബോള്‍ട്ട് നൂറു മീറ്റര്‍ ഓടിയിട്ടുള്ളത് 9.58 സെക്കന്റിലാണ്. ട്രാക്കിനോടുള്ള പ്രണയം പോലെ തന്നെ റഗ്ബിയിലും കുഞ്ഞുപുലിയാണ് ഇവന്‍. പന്തുമായി എതിരാളികളെ വെട്ടിയൊഴിഞ്ഞ് കുതിക്കുന്ന ഇങ്ക്രത്തിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. കളിക്കളത്തില്‍ മാത്രമല്ല, പഠനത്തിലും ഇങ്ക്രം മിടുക്കനാണെന്ന് തെളിയിക്കുന്നതാണ് അവന്റെ പ്രോഗ്രസ് കാര്‍ഡ് റിപ്പോര്‍ട്ട്.