ഏഷ്യൻ യൂത്ത് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; മലയാളി താരം അബ്ദുല്‍ റസാഖിന് സ്വര്‍ണം
അഞ്ചു സ്വര്‍ണവുമായി ഇന്ത്യയാണ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍.
ഹോങ്കോംഗിൽ നടക്കുന്ന ഏഷ്യൻ യൂത്ത് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുല്‍ റസാഖിന് സ്വര്‍ണം. 400 മീറ്റര്‍ ഓട്ടത്തിലാണ് റസാഖിന്‍റെ സ്വര്‍ണ നേട്ടം. 48.17 സെക്കന്‍ഡിലാണ് അബ്ദുല്‍ റസാഖ് ഫിനിഷ് ചെയ്തത്.
പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. അഞ്ചു സ്വര്‍ണവുമായി ഇന്ത്യയാണ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. ഇന്ന് നാല് സ്വര്‍ണമാണ് ഇന്ത്യ നേടിയത്.
400 മീറ്ററില്‍ ശ്രീലങ്കയുടെ സന്ദീഷ് നാവിഷ്‌ക(48.26 സെക്കന്‍ഡ്)വെള്ളിയും കസാഖിസ്താന്റെ യെഫിന്‍(48.59 സെക്കന്‍ഡ്) വെങ്കലവും നേടി. അതേസമയം ഇതെ ഇനത്തില്‍ ഇന്ത്യയുടെ രാമചന്ദ്ര അയോഗ്യനായി. ഫൗള്‍ സ്റ്റാര്‍ട്ടാണ് രാമചന്ദ്രന് തിരിച്ചടിയായത്.
Abdul Razak C of India 🇮🇳 won Gold medal in the boys 400m run in the 3rd Asian Youth Athletics Championship Hongkong 2019 @afiindia pic.twitter.com/VCrUYOXIjY
— Rahul PAWAR (@rahuldpawar) March 16, 2019