മൂന്നാം ദിനം ഇന്ത്യക്ക് മൂന്ന് മെഡലുകള്‍; ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാമത്

മലയാളി താരങ്ങളായ മുഹമ്മദ് അനസും വിസ്മയയും ഉള്‍പ്പെട്ട മിക്സഡ് റിലേ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി.

Update: 2019-04-24 03:28 GMT
Advertising

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്‍റെ മൂന്നാം ദിനം ഇന്ത്യക്ക് മൂന്ന് മെഡലുകള്‍. മലയാളി താരങ്ങളായ മുഹമ്മദ് അനസും വിസ്മയയും ഉള്‍പ്പെട്ട മിക്സഡ് റിലേ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി.
മെഡല്‍ പട്ടികയില്‍ ചൈനയെ പിന്‍തള്ളി ബഹ്റൈന്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ നാലാമതാണ്.
ഏഷ്യൻ അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പിന്‍റെ മൂന്നാം ദിനം ഫൈനല്‍ നടന്നത് എട്ട് ഇനങ്ങളില്‍. ഇന്ത്യ യോഗ്യത നേടിയത് അഞ്ചെണ്ണത്തില്‍.

ഹെപ്ടാത്തലണില്‍ സ്വപ്ന ബര്‍മന്‍ നേടിയ വെള്ളിയായിരുന്നു മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ആദ്യ മെഡല്‍. പിന്നാലെ മലയാളി താരങ്ങളുടെ കരുത്തില്‍ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ തേടി അടുത്ത വെള്ളിയെത്തി. മലയാളികളായ മുഹമ്മദ് അനസും വിസ്മയയും പിന്നെ അരോക്യ രാജീവും പൂവമ്മയുമാണ് വെള്ളി നേടിയ റിലേ സംഘത്തിലുണ്ടായിരുന്നത്.

Full View

മൂന്നാം ദിനത്തിലെ അവസാന ഇനത്തിലാണ് മൂന്നാം മെഡല്‍ പിറന്നത്.
വനിതകളുടെ പതിനായിരം മീറ്ററില്‍ സഞ്ജീവനി ജാദവാണ് വെങ്കലം നേടിയത്. ധ്യുതി ചന്ദ് ഉള്‍പ്പെട്ട വനിതകളുടെ 4×400 റിലേയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്തത്. സ്റ്റീപ്പിള്‍ ചേസില്‍ പരുള്‍ ചൌധരി അഞ്ചാമതും. പുരുഷന്മാരുടെ 1500 മീറ്ററില്‍ സരോജ് കുമാറും വനിതകളുടെ 200 മീറ്ററില്‍ ധ്യുതി ചന്ദും ഫൈനലില്‍ കടന്നത് പ്രതീക്ഷകള്‍ നല്‍കുന്നു.

മൂന്ന് മെഡലുകളുള്‍പ്പെടെ പതിമൂന്ന് മെഡലുകളുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഏഴ് സ്വര്‍ണമുള്‍പ്പെടെ മൊത്തം പതിനാല് മെഡലുകളുമായി ബഹ്റൈനാണ് ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്തുണ്ട്.

Tags:    

Similar News