ട്രാക്കിലെ ‘ചീറ്റപ്പുലി’യുടെ സമഗ്രാധിപത്യത്തിന് 11 വര്‍ഷം
ഒരു അത്‍ലറ്റിന് വേണ്ട ശരീരഘടന... ആ കാലുകൾ ഓടിത്തീർത്തത് വേഗത്തിന്റെ റെക്കോർഡും ഒളിമ്പിക്സ് റെക്കോർഡും.
ട്രാക്കിലെ ഇതിഹാസം... വേഗത്തിന്റെ തമ്പുരാൻ... ഉസൈൻ ബോൾട്ടിനു വിശേഷണങ്ങൾ ഏറെ... സ്പ്രിന്റില്‍ ഉസൈൻ ബോള്‍ട്ട് സമഗ്രാധിപത്യം തുടങ്ങിയിട്ട് ഇന്നേക്ക് 11 വർഷം. 2008 ലെ ബെയ്‌ജിങ് ഒളിമ്പിക്സിൽ 19.30 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്താണ് ബോള്‍ട്ട് 200 മീറ്ററില്‍ ലോകറെക്കോര്‍ഡ് കുറിച്ചത്.100 മീറ്ററില്‍ നേരത്തെ തന്നെ ജമൈക്കന്‍ താരം റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതിയിരുന്നു.
ഒരു അത്‍ലറ്റിന് വേണ്ട ശരീരഘടന... ആ കാലുകൾ ഓടിത്തീർത്തത് വേഗത്തിന്റെ റെക്കോർഡും ഒളിമ്പിക്സ് റെക്കോർഡും. കാൾ ലൂയിസ്, ലെൻ ഫോർഡ് ക്രിസ്റ്റി, മൗറീസ് ഗ്രീൻ, ജസ്റ്റിൻ ഗാർഡിലിനും അടക്കി വാണ ട്രാക്ക് ആണ് ഉസൈൻ ബോൾട്ട് ഇളക്കി മറിച്ചത്. ഒളിമ്പിക്സ് സ്പ്രിന്റ് ഡബിളിൽ ഹാട്രിക് തീർത്ത് ഇതിഹാസങ്ങളുടെ നിരയിലേക്ക്... കൂട്ടിന് ലോക ചാമ്പ്യൻഷിപ്പിലെ എട്ട് മെഡലും.
പന്ത്രണ്ടാം വയസിൽ സ്കൂളിലെ അതിവേഗക്കാരനായി. 15 ാം വയസിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ സ്വർണം. ഇതിഹാസത്തിലേക്കുള്ള ദൂരം കുറഞ്ഞു വന്നു. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സോടെ ബോൾട്ട് ജനഹൃദയങ്ങളിൽ കുടിയേറി. 100ലും 200ലും റെക്കോർഡോടെ സ്വർണം. 19.30 സെക്കന്റ് മാത്രമാണ് 200 മീറ്റർ താണ്ടാൻ വേണ്ടി വന്നത്.
2012 ലെ ലണ്ടൻ ഒളിമ്പിക്സിലും 2016 ലെ റിയോ ഒളിമ്പിക്സിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ വാരി കൂട്ടി. എട്ട് സ്വർണത്തോടെ കാൾ ലൂയിസണൊപ്പം. സ്പ്രിന്റ് ഇനങ്ങളിൽ റെക്കോർഡ് കുറിച്ച അപൂർവ നേട്ടവും ഈ ജമൈക്കക്കാരനു സ്വന്തം.