ലോക അത്‌ലറ്റിക് മീറ്റ്; പ്രധാന താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് ചീഫ് ഡെപ്യൂട്ടി കോച്ച്

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള മുപ്പതംഗ ഇന്ത്യന്‍ ടീമിലെ ആദ്യ സംഘമാണ് ദോഹയിലെത്തിയത്.

Update: 2019-09-22 14:40 GMT
Advertising

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പ്രധാന താരങ്ങളുടെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്ന് ചീഫ് ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായര്‍. ഹിമാദാസിന്റെ അസാനിധ്യം നിരാശപകരുന്നതാണെങ്കിലും റിലേ ടീമുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Full View

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള മുപ്പതംഗ ഇന്ത്യന്‍ ടീമിലെ ആദ്യ സംഘമാണ് ദോഹയിലെത്തിയത്. ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍, മലയാളി ലോങ്ജംപ് താരം ശ്രീശങ്കര്‍, ഹൈപെര്‍ഫോമന്‍സ് ഡയറക്ടര്‍ വോള്‍ക്കര്‍ ഹെര്‍മന്‍ എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്.

പരിക്ക് മൂലം പുറത്തുള്ള ഹിമാദാസ്, നീരജ് ചോപ്ര തുടങ്ങിയവരുടെ അസാനിധ്യം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് രാധാകൃഷ്ണന്‍ നായര്‍ മീഡിയവണിനോട് പറഞ്ഞു. ഒളിമ്പിക്‌സ് യോഗ്യതയാണ് ലക്ഷ്യമെന്ന് കേരളത്തിന്റെ പുത്തന്‍ പ്രതീക്ഷയായ ലോങ്ജംപ് താരം ശ്രീശങ്കര്‍. യുവത്വവും അനുഭവസമ്പത്തുമുള്ള ടീമില്‍ ഏറെ പ്രതീക്ഷകളുണ്ടെന്ന് ഹൈപെര്‍ഫോമന്‍സ് ഡയറക്ടര്‍ വോള്‍ക്കര്‍ ഹെര്‍മന്‍ പറഞ്ഞു.

Tags:    

Similar News