ലോക അത്‍ലറ്റിക് മീറ്റ്; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായി ഇര്‍ഫാന്‍ ഇന്നിറങ്ങും
വ്യക്തിഗത ഇനങ്ങളില്‍ ഏറെക്കുറെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായതോടെ അവസാന പിടിവള്ളിയാണ് കെ.ടി ഇര്‍ഫാന്‍
ലോക അത്‍ലറ്റിക് മീറ്റിന്‍റെ എട്ടാം ദിനമായ ഇന്ന് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളുമായി മലയാളി താരം കെ.ടി ഇര്‍ഫാന്‍ നടത്ത മത്സരത്തിനിറങ്ങും. ഇരുപത് കിലോമീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാനും ദേവേന്ദര്‍ സിങും മത്സരിക്കുന്നത്. ദോഹ കോര്‍ണീഷിലാണ് ഈ മത്സരം നടക്കുന്നത്
വ്യക്തിഗത ഇനങ്ങളില്‍ ഏറെക്കുറെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായതോടെ അവസാന പിടിവള്ളിയാണ് കെ.ടി ഇര്‍ഫാന്‍. ഇരുപത് മീറ്റര്‍ നടത്ത മത്സരത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഇര്‍ഫാനും ഒപ്പം ദേവേന്ദര്‍ സിങും ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ രണ്ട് മണിക്കാണ് മത്സരം.
മൊത്തം ആറ് ഇനങ്ങളിലാണ് എട്ടാം ദിനം ഫൈനല്‍ നടക്കുക. ഇതില്‍ ഹൈജംപില്‍ ആതിഥേയരായ ഖത്തറിന് മെഡല്‍ പ്രതീക്ഷകളുമായി മുതാസ് ഇസ്സ ബര്‍ഷിം ഇറങ്ങും. നിലവിലെ ഹൈംജംപ് സ്വര്‍ണ മെഡല്‍ ജേതാവും ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവുമാണ് ബര്‍ഷിം. വനിതകളുടെ ഡിസ്കസ് ത്രോ, 400 മീറ്റര്‍ ഹര്‍ഡില്‍സ്, മൂവ്വായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, പുരുഷ വിഭാഗം 400 മീറ്റര്‍ എന്നിവയാണ് ഇന്ന് മെഡല്‍ നിശ്ചയിക്കുന്ന മറ്റ് ഇനങ്ങള്‍.