അത്‍ലറ്റിക് ട്രാക്കിലേക്കില്ല, ട്രയല്‍സില്‍ പങ്കെടുക്കില്ല; ഇഷ്ടം കാളപൂട്ട് തന്നെ - ശ്രീനിവാസ ഗൗഡ
ശ്രീനിവാസയിലൂടെ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ സ്വന്തമാക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷകള്‍ പല പ്രമുഖരും പങ്കുവെച്ചു.
ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗത്തില്‍ ചെളിനിറഞ്ഞ വയലിലൂടെ ഓടി കായികപ്രേമികളെ അതിശയിപ്പിച്ച ശ്രീനിവാസ ഗൗഡ ഒരൊറ്റ ദിവസം കൊണ്ടാണ് രാജ്യം മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. ദക്ഷിണ കന്നഡ ജില്ലയില്‍ 'കമ്പള' എന്ന പോത്തോട്ട മത്സരത്തിലെ സൂപ്പര്‍ താരമാണ് വര്‍ഷങ്ങളായി ശ്രീനിവാസ ഗൗഡ. ഉഴുതുമറിച്ച വയലിലൂടെ കുതിച്ചു പായുന്ന പോത്തുകളെ തളിക്കുന്ന ശ്രീനിവാസ ഗൗഡ ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോഡ് മറികടന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വൈറലായത്.
ഇതോടെ ശ്രീനിവാസയെ അത്‍ലറ്റിക് ട്രാക്കില്‍ എത്തിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ശ്രീനിവാസയിലൂടെ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ സ്വന്തമാക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷകള്‍ പല പ്രമുഖരും പങ്കുവെച്ചു. ഇതിന്റെ ചുവടുപിടിച്ച് ശ്രീനിവാസ ഗൗഡയ്ക്ക് സായി സെലക്ഷനുള്ള അവസരമൊരുക്കുകയും ചെയ്തു. എന്നാല്‍ അത്‍ലറ്റിക് ട്രാക്കിലേക്ക് താനില്ലെന്നും ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്നും തനിക്ക് ഇഷ്ടം പരമ്പരാഗത കായികയിനമായ കമ്പള തന്നെയാണെന്നും ശ്രീനിവാസ വിനയപൂര്‍വം പറയുന്നു.
ये à¤à¥€ पà¥�ें- ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടി ഈ ഇന്ത്യക്കാരന്‍
''കമ്പളയില്‍ ഓടുന്നവന് കരുത്താകുന്നത് ഉപ്പൂറ്റിയാണ്. എന്നാല്‍ ട്രാക്കിലെ കുതിപ്പിന് പ്രധാനം കാല്‍വിലരുകളും. കമ്പള മത്സരത്തില്‍ ഓടുന്നവന്‍ മാത്രമല്ല, പോത്തുകളും പ്രധാന പങ്കുവഹിക്കുന്നു. ട്രാക്കില്‍ ഈയൊരു പിന്തുണയുണ്ടാകില്ല.'' ശ്രീനിവാസ പറഞ്ഞു. 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്റുകള്‍ക്കുള്ളിലാണ് ശ്രീനിവാസ പൂര്‍ത്തിയാക്കിയത്. കര്‍ണാടകയുടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടുള്ള മത്സരമാണ് കമ്പള. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം.