ലോകത്താദ്യമായി പെട്രോൾ-ഡീസൽ വാഹനം നിരോധിക്കാനൊരുങ്ങി കാലിഫോർണിയ
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി
ലോകത്താദ്യമായി പെട്രോൾ-ഡീസൽ വാഹനം നിരോധിക്കാനൊരുങ്ങി കാലിഫോർണിയ ഭരണകൂടം. 2035 ഓടെയാണ് ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ യു.എസ്സിലെ ഏറ്റവും ജനസംഖ്യയുള്ള സ്‌റ്റേറ്റ് പൂർണമായി നിരോധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. 2035 ഓടെ വിൽക്കുന്ന വാഹനങ്ങൾ കാലാവസ്ഥക്ക് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതാകരുതെന്ന് ഭരണകൂടം നിശ്ചയിച്ചിരിക്കുകയാണ്. ഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾ മാത്രം വിൽക്കണമെന്ന് നിർദേശിക്കുന്ന അഡ്വാൻസ്ഡ് ക്ലീൻ കാർസ് 2 പദ്ധതിക്ക് കാലിഫോർണിയ എയർ റഗുലേറ്റർ റിസോഴ്‌സ് ബോർഡ് അംഗീകാരം നൽകി.
ഇതര യു.എസ് സ്‌റ്റേറ്റുകളെ പോലെ കാലിഫോർണിയയും ഇലക്ട്രിക് വാഹനങ്ങളെയും ഇതര ക്ലീൻ എനർജി ഗതാഗത സൗകര്യങ്ങളെയും പ്രോത്സാഹിപ്പിച്ച് വരികയാണ്. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് 2026 ഓടെ കാർ വിൽപ്പനയിൽ 35 ശതമാനം ഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡാക്കാനാണ് തീരുമാനം. 2030 ഓടെ ഇത് 68 ശതമാനവും 2035 ഓടെ നൂറു ശതമാനവുമാക്കും.
California is about to ban petrol-diesel vehicles for the first time in the world