26.50 കിലോമീറ്റർ മൈലേജുമായി ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാൻ; ഹോണ്ട സിറ്റി ഹൈബ്രിഡ് ഇ. എച്ച്.ഇ.വി ബുക്കിങ് തുടങ്ങി

ഫുള്ളി ലോഡഡായ സെഡ്എക്‌സ് എന്ന ഒറ്റ വാരിയൻറിലാണ് ഇന്ത്യയിൽ വാഹനം പുറത്തിറക്കുക

Update: 2022-04-14 12:31 GMT
Advertising

26.50 കിലോമീറ്റർ മൈലേജുമായി ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനെന്ന് കമ്പനി അവകാശപ്പെടുന്ന സിറ്റി ഹൈബ്രിഡ് മിഡ്‌സൈസ് സെഡാനായ ഹോണ്ട സിറ്റി ഹൈബ്രിഡ് ഇ. എച്ച്.ഇ.വിക്കായുള്ള ബുക്കിങ് തുടങ്ങി. ആഗോള തലത്തിൽ കഴിഞ്ഞ വർഷമിറക്കിയ വാഹനം ഇപ്പോഴാണ് ഇന്ത്യൻ വിപണിയിലിറക്കിയിരിക്കുന്നത്. വില അടുത്ത മാസമാണ് പ്രഖ്യാപിക്കുകയെങ്കിലും പ്രീ ബുക്കിങ് തുടങ്ങിയിരിക്കുകയാണ്.



ഇന്ത്യയിലെ ആദ്യത്തേതും ബഹുജന വിപണിയുള്ള ഹൈബ്രിഡ് കാർ ഹോണ്ട സിറ്റി ഹൈബ്രിഡ് ഇ. എച്ച്.ഇ.വിയാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഒന്നര ലിറ്റർ അറ്റ്കിൻസൺ സൈകിൾ ഡിഒഎച്ച്‌സി ഐ-വിടിഇസി പെട്രോൾ എൻജിനാണ് ഹോണ്ട സിറ്റി ഹൈബ്രിഡ് ഇ. എച്ച്.ഇ.വിയിലുണ്ടാകുക. മോട്ടറുകളിലൊന്ന് ഇലക്ട്രിക് ജനറേറ്ററായാണ് പ്രവർത്തിക്കുക. 124 എച്ച് പി പവറും 253 എൻഎം ടോർകും വാഹനത്തിനുണ്ടാകും. ഇവി ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എൻജിൻ ഡ്രൈവ് എന്നീ മൂന്നു ഡ്രൈവിങ് മോഡുകൾ ഉപയോഗപ്പെടുത്താനാകും. വേഗത കുറയുമ്പോൾ റീജനറേഷൻ മോഡും ഉപയോഗിക്കാം.



26.50 മൈലേജുള്ള കാർ രാജ്യത്തെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സെഡാനായാണ് അവതരിപ്പിക്കപ്പെടുന്നത്. 37 ഹൈടെക് ഹോണ്ട കണക്ട് ഫീച്ചറുകൾ വാഹനത്തിൽ സജ്ജീകരിക്കും. ഇന്ത്യയിലാദ്യമായി ഹോണ്ടയുടെ സെൻസിങ് ടെക്‌നോളജി ഹൈബ്രിഡ് ഇ എച്ച്ഇവിയിലുണ്ടാകും. അഡ്വൻസ്ഡ് ഡ്രൈവർ അസിസ്റ്റൻറ്‌സ് സിസ്റ്റ(അഡാസ്)വും കെളീഷ്യൻ മിറ്റിഗേഷൻ ബ്രേക്കിങ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ്പിങ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാകും.



ഫുള്ളി ലോഡഡായ സെഡ്എക്‌സ് എന്ന ഒറ്റ വാരിയൻറിലാണ് ഇന്ത്യയിൽ വാഹനം പുറത്തിറക്കുക. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 5000 രൂപ നൽകിയോ ഡീലർഷിപ്പുകൾ സന്ദർശിച്ച് 21000 രൂപയുടെ ടോക്കൺ സ്വീകരിച്ചോ കാർ ബുക്ക് ചെയ്യാം.

Honda City Hybrid e: HEV, most fuel efficient sedan with a mileage of 26.50 km booking started

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News