പ്രളയ ദുരിതബാധിതർക്ക് ബഹ്റൈനിലെ പ്രവാസികളുടെ ‘സർഗാത്മക’ കൈ താങ്ങ് 

കലയുടെയും സംഗീതത്തിൻ്റെയും സായാഹ്നങ്ങളൊരുക്കി വ്യത്യസ്തതയാർന്ന പരിപാടികളാണ് സഹായങ്ങൾ സ്വരൂപിക്കാനായി പ്രവാസലോകത്ത് നടക്കുന്നത്

Update: 2018-09-02 02:29 GMT
Advertising

പ്രളയ ദുരിതബാധിതർക്കായുള്ള വിഭവസമാഹരണത്തിനു പുറമെ, മറ്റു സഹായങ്ങൾ ശേഖരിക്കാൻ പ്രവാസികൾ സർഗാത്മക വഴികൾ തേടുന്നു. വേറിട്ട നിരവധി പരിപാടികളാണ് ഇതിനായി ആവിഷ്കരിക്കുന്നത്.

Full View

കലയുടെയും സംഗീതത്തിൻ്റെയും സായാഹ്നങ്ങളൊരുക്കി വ്യത്യസ്തതയാർന്ന പരിപാടികളാണ് പ്രളയ ദുരിത ബാധിതർക്ക് സഹായങ്ങൾ സ്വരൂപിക്കാനായി പ്രവാസലോകത്ത് നടക്കുന്നത്. ബഹ്റൈനിൽ കുടുംബ സൗഹൃദവേദി സ്വാന്തന സംഗീതം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കലാകാരന്മാർ അണിനിരന്നു. പരിപാടിയുടെ ഭാഗമായി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു. കെ.സി.എ. ഹാളിൽ സംഘടിപ്പിച്ച പരിപാടി കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് പി.സി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്ന് പ്രമുഖർ പങ്കെടുത്തു. കെ.ടി മൊയ്ദിൻ, കാസിം, ഗണേഷ്കുമാർ, അജി ജോർജ്, രാജേഷ്, എ പി ജി ബാബു എന്നിവർ നേതൃത്വം നല്കി

Tags:    

Similar News