'ചാലക്കുടിക്കാരന്‍ ചങ്ങാതി' കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു

Update: 2018-05-01 19:41 GMT
Editor : Muhsina
ചാലക്കുടിക്കാരന്‍ ചങ്ങാതി കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു
'ചാലക്കുടിക്കാരന്‍ ചങ്ങാതി' കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു
AddThis Website Tools
Advertising

കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ചിത്രമെടുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല..

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന പേരില്‍ ചിത്രമൊരുക്കുന്നത് സംവിധായകന്‍ വിനയനാണ്. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ചിത്രമെടുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ രചനയും വിനയനാണ്. ഉമ്മര്‍ മുഹമ്മദിന്റെതാണ് തിരക്കഥ.

പുതമുഖം രാജ മണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക. ബിജി പാലിന്റെതാണ് സംഗീതം. മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നവംബര്‍ 5ന് നടക്കും. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുക്കും. ജീവിത ഗന്ധിയായ നല്ല സിനിമക്കായി എല്ലാവരുടെയും പിന്തുണ വേണമെന്നും വിനയന്‌ അറിയിച്ചു. കലാഭവന്‍ മണിയെ നായകനാക്കി ആദ്യമായി ഒരു ചിത്രമെടുത്തത് വിനയനായിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News