കലാമൂല്യമുള്ള സിനിമകള്‍ക്ക് കൂടുതല്‍ സബ്സിഡി ആവശ്യപ്പെടും: ലെനിന്‍ രാജേന്ദ്രന്‍
കെഎസ്എഫ്ഡിസി ചെയര്‍മാനായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ചുമതലയേറ്റു.
കെഎസ്എഫ്ഡിസി ചെയര്‍മാനായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ചുമതലയേറ്റു. കലാമൂല്യമുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള സബ്സിഡി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് ചുമതലയേറ്റശേഷം ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആധുനിക സംവിധാനങ്ങളോടെ എല്ലാവര്‍ക്കും സിനിമ ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
നല്ല സിനിമകള്‍ക്കുള്ള ഇടം കണ്ടെത്തുകയാണ് കെഎസ്എഫ്ഡിസിയുടെ ലക്ഷ്യമെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. കലാമൂല്യമുള്ള സിനിമകള്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും. പ്രദര്‍ശനമാണ് സമാന്തര സിനിമകളുടെ പ്രതിസന്ധി. അതിന് ബദല്‍ മാര‍്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡിയോകളുടെയും തീയറ്ററുകളുടെയും നവീകരണത്തിന് പ്രാധാന്യം നല്‍കും. 500 തീയറ്ററുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ചിത്രാഞ്ജലി സ്റ്റുഡിയോ എല്ലാവര്‍ക്കും സൌഹൃദത്തോടെ സിനിമ ചെയ്യാനുള്ള അവസരമുണ്ടാക്കുമെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി അധ്യക്ഷനായി സംവിധായകന്‍ കമല്‍ നാളെ ചുമതലയേല്‍ക്കും.