ഷൂട്ടിംഗിനിടയില്‍ സുശാന്ത് സിംഗിന് പരിക്ക്, ഒരു മാസത്തെ വിശ്രമം
ബ്താ എന്ന ചിത്രത്തിലെ ആക്ഷന്‍-പ്രണയ രംഗങ്ങള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം
ഷൂട്ടിംഗിനിടയില്‍ ബോളിവുഡ് താരം സുശാന്ത് സിംഗിന് പരിക്കേറ്റു. വലതു കാല്‍മുട്ടിനാണ് പരിക്കേറ്റത്. രബ്താ എന്ന ചിത്രത്തിലെ ആക്ഷന്‍-പ്രണയ രംഗങ്ങള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
പരിശീലനത്തിന് ശേഷമായിരുന്നു സ്റ്റഡ് രംഗങ്ങള്‍ ഷൂട്ട് ചെയ്യാനിറങ്ങിയത്. നിര്‍ഭാഗ്യവശാല്‍ സ്ഥലത്ത് ചെളി നിറഞ്ഞിരുന്നു, ഇതില്‍ തെന്നിവീണ് അപകടമുണ്ടായത്. വിചാരിച്ചതും പോലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് സുശാന്ത് പറഞ്ഞു. ഡോക്ടര്‍ ഒരു മാസത്തെ വിശ്രമമാണ് സുശാന്തിന് നിര്‍ദ്ദേശിച്ചത്. ഓടുക,വര്‍ക്കൌട്ട് തുടങ്ങിയവ ഒഴിവാക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
ദിനേഷ് വിജന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് രബ്താ. കൃതി സോനം ആണ് ചിത്രത്തിലെ നായിക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ക്രിക്കറ്റ് താരം എംഎസ് ധോനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നീരജ് പാണ്ഡെ ഒരുക്കുന്ന എംഎസ് ധോനി:ദ അണ്‍റ്റോള്‍ഡ് സ്റ്റോറിയാണ് സുശാന്തിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുശാന്താണ്. ചിത്രം സെപ്തംബര്‍ 30ന് തിയറ്ററുകളിലെത്തും.