ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായെന്ന് മോഹന്‍ലാല്‍

സംഘടനയെ തകര്‍ക്കാമെന്ന ഗൂഢലക്ഷ്യമുള്ളവരെ അവഗണിക്കണമെന്നും ലണ്ടനില്‍ നിന്നും വാര്‍ത്താകുറിപ്പിലൂടെ മോഹന്‍ലാല്‍ അറിയിച്ചു.

Update: 2018-06-30 15:15 GMT
Advertising

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ രംഗത്ത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും എല്ലാ വിമര്‍ശനങ്ങളേയും പൂര്‍ണ്ണമനസോടെ ഉള്‍ക്കൊള്ളുന്നതായും തീരുമാനം പുനഃപരിശോധിക്കാന്‍ ഒരുക്കമാണെന്നും മോഹന്‍ ലാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സാഥാനം മോഹന്‍ലാല്‍ ഏറ്റെടുത്തതിന് പിന്നാലെയാണ്. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാതിരുന്ന മോഹന്‍ലാല്‍ പത്രക്കുറിപ്പിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

അമ്മ എന്ന സംഘടന അവള്‍ക്കൊപ്പമാണെന്നും സംഘടനയില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഏകകണ്ഠമായെടുത്തതാണെന്നും തിരിച്ചെടുത്ത തീരുമാനം ദിലീപിനെ പോലും അറിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. സമൂഹമധ്യത്തില്‍ ഉയര്‍ന്നു വന്ന എല്ലാ വിമര്‍ശനങ്ങളേയും സംഘടന പൂര്‍ണ്ണ മനസോടെ ഉള്‍ക്കാള്ളുന്നു.

സംഘടനയുടെ തീരുമാനത്തില്‍ എതിര്‍ ശബ്ദമുയര്‍ത്തി പുറത്തു പോയവരുടെ വികാരമെന്തായാലും അത് പുനഃപരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. തിരുത്തലുകള്‍ ആരുടെ പക്ഷത്ത് നിന്നായാലും നടപ്പാക്കുമെന്നും സംഘടയുടെ അംഗങ്ങള്‍ ഒത്തൊരുമയോടെ നില്‍ക്കേണ്ടത് സംഘടനയുടെ മാത്രം കാര്യമാണെന്ന് ഓര്‍ക്കണമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്.

മോഹന്‍ലാലിന്റെ പ്രതികരണം കൂടി വന്ന മുറക്ക് പ്രശ്‌നപരിഹാരം ഉടനുണ്ടായേക്കുമെന്ന സൂചനയാണ് അമ്മ നേതൃത്വം നല്‍കുന്നത്.

മോഹന്‍ലാലിന്‍റെ വിശദീകരണക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
മോഹന്‍ലാലിന്‍റെ വിശദീകരണക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
Tags:    

Similar News