ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഗ്രാമം പുനർനിർമ്മാണത്തിന് ഏറ്റെടുത്ത് നടൻ വിശാൽ 

Update: 2018-11-25 14:33 GMT
Advertising

ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തഞ്ചാവൂരിനടുത്ത ഗ്രാമം പുനർനിർമ്മാണത്തിനായി ഏറ്റെടുത്ത് തമിഴ് നടൻ വിശാൽ. തഞ്ചാവൂരിനടുത്ത കരകവയൽ എന്ന ഗ്രാമമാണ് താരം പുനർനിർമാണത്തിനായി ഏറ്റെടുത്തത്. ഗജ ചുഴലിക്കാറ്റിൽ ഏറ്റവുമധികം നാശം വിതച്ച പ്രദേശമാണ് കരകവയൽ. സണ്ടക്കോഴിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വിശാൽ നിലവിൽ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം സെക്രെട്ടറിയുമാണ്.

കരകവയൽ ഗ്രാമം പഴയെ പോലെ തന്നെ മുഴുവനായും പുനർനിർമിക്കുമെന്ന് താരം ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേ സമയം സൂപ്പർ താരങ്ങളായ രജനികാന്ത്, വിജയ്, കമൽ ഹസ്സൻ എന്നിവരും ഗജ ചുഴലി കാറ്റിൽ നഷ്ട്ടം സംഭവിച്ചവർക്ക് പണവും സാധന സാമ്രഗികളും നൽകിയിട്ടുണ്ട്. 45 ഓളം ആളുകള്‍ക്ക് ഇതിനകം തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റിൽ ജീവൻ നഷ്ട്ടപെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പേരുടെ കൃഷിയെയും സാരമായി തന്നെ ചുഴലി കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്.

Tags:    

Similar News