സുഡാനിക്ക് ശേഷം ഹാപ്പി അവേയ്സിന്റെ അടുത്ത സിനിമ; ചിത്രീകരണം പൊന്നാനിയില്‍ ആരംഭിച്ചു
സുഡാനി ഫ്രം നൈജീരിയക്ക് ശേഷംഹാപ്പി അവേയ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം തുടങ്ങിയത്. പുതിയ സിനിമക്ക് ഇത് വരെ പേരിട്ടിട്ടില്ല. നേരത്തെ സിനിമക്ക് വേണ്ടി രണ്ട് ഇരട്ടകളെ ആവശ്യമുണ്ടെന്ന പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ये à¤à¥€ पà¥�ें- ‘നിങ്ങൾ ഇരട്ടകൾ ആണെങ്കിൽ സിനിമയിൽ അഭിനയിക്കാമോ’
അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയ, വരത്തൻ സിനിമകളുടെ കലാ സംവിധാനമൊരുക്കിയ അനീസ് നാടോടിയാണ് പുതിയ ചിത്രത്തിന്റെയും കലാ സംവിധാനം. വസ്ത്രാലങ്കാരം മഷാർ ഹംസ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർമാതാവ് കൂടിയായ സമീർ താഹിറാണ്. ഹാപ്പി അവെയ്‌സ് നിർമിച്ച സുഡാനി ഫ്രം നൈജീരിയ വലിയ വിജയമാണ് ഇന്ത്യക്കകത്തും പുറത്തും നേടിയത്. തിയേറ്റർ വിജയത്തിന് പുറമെ നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.