'തമസോമ ജ്യോതിര്‍ഗമയ'; തല മൊട്ടയടിച്ച് പുത്തന്‍ ലുക്കില്‍ ജ്യോതിര്‍മയി

ഭർത്താവും സംവിധായകനുമായ അമൽ നീരദാണ് ജ്യോതിർമയിയുടെ പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ചത്

Update: 2020-04-23 12:11 GMT
Advertising

ലോക്ക്ഡൗണായതിനാല്‍ ഏവരും പുതിയ പരീക്ഷണങ്ങളിലാണ്. ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്ന നടി ജ്യോതിർമയിയുടെ പുതിയ ലുക്കാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. തലമുടി മൊട്ടയടിച്ചിരിക്കുകയാണ് ജ്യോതിർമയി. ഭർത്താവും സംവിധായകനുമായ അമൽ നീരദാണ് ജ്യോതിർമയിയുടെ പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ചത്. ‘തമസോമ ജ്യോതിർഗമയ’എന്ന അടിക്കുറിപ്പോടെയാണ് അമല്‍ നീരദ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ജ്യോതിർമയിയുടെ ചിത്രത്തിന് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. മൊട്ടയടിച്ചപ്പോൾ ബോൾഡ് ലുക്കായി എന്നാണ് ഒരാളുടെ കമന്റ്. ഈ ലുക്കിൽ ജ്യോതിർമയിക്ക് ബിലാൽ 2 ൽ ഒരു അവസരം നൽകാൻ ആവശ്യപ്പെടുന്നവരുമുണ്ട്. കൂടാതെ ബിലാലിലെ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് താൽപ്പര്യം കൂടുതൽ. വരത്തനാണ് അമൽ നീരദ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

Full View
Tags:    

Similar News