ത്രെഡ്‍സിൽ ഒരു മില്യണ്‍; ഇന്ത്യൻ താരങ്ങളിൽ അല്ലു അർജുൻ മുന്നിൽ

2021ല്‍ പുറത്തുവന്ന 'പുഷ്പ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുന്റെ ജനസ്വീകാര്യത വർധിച്ചത്.

Update: 2023-07-25 06:33 GMT
allu arjun
AddThis Website Tools
Advertising

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻ ഫാൻ ഫോളോയിങ്ങുള്ള സിനിമാതാരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ അടുത്തിടെ ട്രെൻഡിങ്ങായ ത്രെഡ്‍സ് ആപ്പിലും ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയിരിക്കുകയാണ് താരം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അല്ലു അർജുൻ. 

2021ല്‍ പുറത്തുവന്ന 'പുഷ്പ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുന്റെ ജനസ്വീകാര്യത പതിന്മടങ്ങ് വർധിച്ചത്. ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ച ഈ പാൻ ഇന്ത്യൻ  ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുഷ്പ 2 ന്റെ വിവരങ്ങളുമായി അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.  

ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് (X) എതിരാളിയായാണ് മെറ്റ 'ത്രെഡ്‍സ്' ആപ്പ് അവതരിപ്പിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ത്രെഡ്‍സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി 'മിസ്റ്റർ ബീസ്റ്റ് (MrBeast)' എന്നറിയപ്പെടുന്ന യുട്യൂബർ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സണ്‍ ആയിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News