വീടും കാറും, പുഷ്പയുടെ സെറ്റും 'ഇൻസ്റ്റഗ്രാമി'ലൂടെ പരിചയപ്പെടുത്തി അല്ലു അർജുൻ; വീഡിയോ

പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റ് കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുകയാണ് ഇൻസ്റ്റാഗ്രാം റീലിലൂടെ

Update: 2023-08-31 11:59 GMT
Editor : abs | By : Web Desk
Allu Arjun collaborates with Instagram, shares BTS videos from
AddThis Website Tools
Advertising

അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് നേടിയതോടെ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അർജുൻ ഇന്ത്യന്‍ സിനിമാലോകത്തെ സംസാരവിഷയമാണ്. പുഷ്പ-ദ റൈസിലെ പുഷ്പരാജ് എന്ന കഥാപാത്രത്തിലൂടെയാണ് താരത്തിന് ദേശീയ പുരസ്കാരം തേടിയെത്തിയത്. ഇപ്പോഴിതാ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @instagram-ലൂടെ തന്റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുക്കിയിരിക്കുയാണ് താരം.

തന്റെ വീട്ടിലേക്കും, ഓഫീസിലേക്കും, കാറുകളും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് താരം.  സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലുവിന്റെ മാറ്റം വിസ്മയജനകമാണ്. അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂളിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ പ്രേക്ഷകമനസ്സുകളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിട്ടുണ്ട്. മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News