ഷാരൂഖിനൊപ്പം അല്ലു അർജുനും? ' ജവാനിലൂടെ' ബോളിവുഡ് അരങ്ങേറ്റമെന്ന് റിപ്പോർട്ട്

ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ വിജയ് സേതുപതിയും നയൻതാരയും ഷാരൂഖിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്

Update: 2023-02-14 03:07 GMT
Editor : Lissy P | By : Web Desk
Allu Arjun,Shah Rukh Khan, Jawan,jawan 2023,,jawan action film,jawan movie trailer,jawan srk teaser,jawan title announcement,pushpa
AddThis Website Tools
Advertising

മുംബൈ: 'പഠാന്റെ' അതിഗംഭീര വിജയത്തിന് ശേഷം ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രമാണ് 'ജവാൻ'. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ വിജയ് സേതുപതിയും നയൻതാരയും ഷാരൂഖിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം അല്ലുഅർജുനും ചിത്രത്തിൽ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ അനുസരിച്ച് ജവാനിൽ അതിഥി വേഷത്തിലാകും എത്തുക. അങ്ങനെയെങ്കിൽ അല്ലുവിന്റെ അദ്യ ബോളിവുഡ് ചിത്രമായിരിക്കും ജവാൻ. സംവിധായകൻ അല്ലു അർജുനെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ അല്ലുഅർജുൻ മറുപടി നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജവാന്റെ ടൈറ്റിൽ അനൗസ്‌മെന്റ് വീഡിയോ അടുത്തിടെ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. റെഡ് ചില്ലീസ് എന്‌റർടൈൻമെന്റ് ബാനറിൽ ഗൗരിഖാനാണ് ചിത്രം നിർമിക്കുന്നത്.

വിവാദങ്ങള്‍ക്കിടെ 'പഠാൻ' ആയിരം കോടിയിലേക്ക് കുതിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആഗോളതലത്തിൽ ഇതുവരെ 946 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണും ജോൺ എബ്രഹാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാർഥ ആനന്ദാണ് സംവിധാനം ചെയ്തത്. നാലുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രം തിയേറ്ററിലെത്തുന്നത്.

അതേസമയം, അല്ലു അർജുൻ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. ആദ്യ ഭാഗം വൻ വിജയമാണ് നേടിയത്. മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പുഷ്പ-2 ഈ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News