എന്‍റെ നിശ്ശബ്ദതയും നിയമസംവിധാനത്തോടുള്ള ബഹുമാനവും മുതലെടുക്കരുത്: വണ്ടിച്ചെക്ക് കേസില്‍ കീഴടങ്ങിയ ശേഷം അമീഷ പട്ടേല്‍
നീതിന്യായ സംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും തന്‍റെ മൗനം പരാതിക്കാരനായ അജയ് കുമാർ സിംഗ് മുതലെടുത്തെന്നും അമീഷ
അമീഷ പട്ടേല്‍
റാഞ്ചി: സിനിമാ നിര്‍മാതാവിനെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേല്‍ ശനിയാഴ്ച റാഞ്ചി കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെ കോടതി നടിക്ക് ജാമ്യം അനുവദിക്കുകയും ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് നീതിന്യായ സംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും തന്‍റെ മൗനം പരാതിക്കാരനായ അജയ് കുമാർ സിംഗ് മുതലെടുത്തെന്നും അവർ പറഞ്ഞു.
തന്‍റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അമീഷ ആരംഭിച്ചത്. നിയമത്തിന് ഉചിതമായ വഴി സ്വീകരിക്കാൻ നിശബ്ദത പാലിക്കാൻ താൻ തീരുമാനിച്ചുവെന്ന് നടി പറഞ്ഞു. "എന്‍റെ നിശബ്ദതയും അന്തസ്സും നിയമസംവിധാനത്തോടുള്ള ബഹുമാനവും മുതലെടുക്കുന്നത് ദൗർഭാഗ്യകരമാണ്. റാഞ്ചിയിൽ നിന്നുള്ള അജയ്, പ്രത്യേക സാഹചര്യം സൃഷ്ടിച്ച് പക്ഷപാതത്തിന്‍റെ അന്തരീക്ഷം പ്രചരിപ്പിക്കാനും എന്‍റെ പേരിൽ സ്വയം പ്രശസ്തനാകാനും ശ്രമിച്ചു. അല്ലാത്തപക്ഷം നിയമനടപടിക്ക് വിധേയമാണ്," അമീഷ കൂട്ടിച്ചേര്‍ത്തു. പരാതി ഗൂഢലക്ഷ്യങ്ങളോടെയാണ്. ഇതില്‍ കോടതി അന്തിമതീരുമാനമെടുക്കട്ടെ. നമ്മുടെ ജുഡീഷ്യറി നീതി നടപ്പാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ആളുകൾക്ക് വസ്തുതകൾ അറിയാനുള്ള ശരിയായ മാധ്യമം അതായിരിക്കും." നടി വ്യക്തമാക്കി.
എല്ലാം ശരിയാകുമെന്നും താനുടനെ തിരിച്ചുവരുമെന്നും അവര്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. "നിസ്സാരത സ്വാഭാവികമായും അസത്യത്തിലും കൃത്രിമത്വത്തിലും നിലനിൽക്കുന്നു. ചില കൃത്രിമത്വമുള്ള വ്യക്തികൾ വിലകുറഞ്ഞ ഗൂഢലക്ഷ്യങ്ങളാൽ ജ്വലിക്കുന്ന പ്രശസ്തിക്ക് വേണ്ടി ദാഹിക്കുന്നു. നമുക്ക് നമ്മുടെ ഊർജ്ജം സംഭരിച്ച് ജീവിതത്തിലെ നല്ലതും പോസിറ്റീവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം," അമീഷ പറഞ്ഞു.
ജാര്‍ഖണ്ഡില്‍നിന്നുള്ള നിർമാതാവ് അജയ് കുമാർ സിങ്ങാണ് 2018ൽ നടിക്കെതിരെ പരാതി നൽകിയിരുന്നത്. ദേസി മാജിക് എന്നു പേരിട്ട സിനിമയിൽ അഭിനയിക്കാനായി സിങ് നടിക്ക് രണ്ടരക്കോടി രൂപ നൽകിയിരുന്നു. സിനിമ മുടങ്ങിയപ്പോൾ പണം തിരിച്ചു നല്‍കാതെ നടി വണ്ടിച്ചെക്ക് നൽകി പറ്റിച്ചു എന്നാണ് കേസ്. നേരിട്ട് ഹാജരാകാൻ കോടതി നിരവധി തവണ നടിക്ക് സമൻസ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല. പിന്നാലെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ കോടതിയിലെത്താന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.ശനിയാഴ്ച റാഞ്ചി സിവില്‍ കോടതിയിലാണ് നടി കീഴടങ്ങിയത്. സണ്ണി ഡിയോൾ നായകനായ ഗദർ 2 വിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമീഷ പട്ടേല്‍. ആഗസ്ത് 11ന് ചിത്രം തിയറ്ററിലെത്തും.
बिहार अभिनेत्री अमीषा पटेल ने रांची की सिविल कोर्ट में किया सरेंडर, मामला चेक बाउंस से जुड़ा है ,कोर्ट ने उन्हें 21 जून को दोबारा पेश होने का निर्देश दिया है ,,,,
— manishkharya (@manishkharya1) June 17, 2023
Amisha Patel | #AmishaPatel@KaushikiDubey8 pic.twitter.com/j6wPnxv1q0