മമ്മൂട്ടിക്ക് ആദരവുമായി ആസ്ത്രേലിയ; നടന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി

മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്

Update: 2023-10-17 06:36 GMT
Editor : Jaisy Thomas | By : Web Desk

മമ്മൂട്ടിക്ക് ആദരവായി സ്റ്റാമ്പ് പുറത്തിറക്കിയപ്പോള്‍

Advertising

സിഡ്നി: മലയാളത്തിന്‍റെ മഹാനടന് ആസ്ത്രേലിയയുടെ ആദരം.കാൻബറയിലെ ആസ്ത്രേലിAustralian stamp in honour ofയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ത്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്‍റെ ഉദ്ഘാടനവും പാർലമന്‍റ് ഹൗസ് ഹാളിൽ നടന്നു. മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ സ്റ്റാമ്പ്‌ ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എംപി പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകളറിയിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ആസ്‌ത്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ആസ്‌ട്രേലിയൻ ദേശീയ പാർലമെന്‍റിലെ എം.പിമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് “പാർലമെന്‍ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ”.

ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ കൂട്ടിച്ചേർത്തു.ആസ്‌ത്രേലിയന്‍ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News