അടിക്കുറിപ്പില്ലാത്ത ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നില്‍? വിനായകന്‍ മറുപടി പറയുന്നു

സംസ്ഥാന പുരസ്കാരം ലഭിച്ചതോടെ സിനിമ കുറഞ്ഞതായും വിനായകന്‍ മനസ്സുതുറന്നു

Update: 2022-06-22 06:00 GMT
Editor : ijas
Advertising

ഫേസ്ബുക്കില്‍ ഒരു വിധ വിശദീകരണങ്ങളുമില്ലാതെ ചിത്രങ്ങളും സ്ക്രീന്‍ ഷോട്ടുകളും പങ്കുവെക്കുന്നതിന്‍റെ രഹസ്യം പങ്കുവെച്ച് നടന്‍ വിനായകന്‍. പുസ്തകം വായിച്ചിട്ടോ കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടോയല്ല തന്‍റെ അറിവുകളെന്നും കാഴ്ച്ച കൊണ്ടാണ് കാര്യങ്ങള്‍ മനസ്സിലാകുന്നതെന്ന് വിനായകന്‍ പറഞ്ഞു. വിനായകന്‍ ഒരു ഫോട്ടോ ഇടുമ്പോള്‍, 'ഇയാള്‍ ഇങ്ങനെയാണ്, ഇയാള്‍ അങ്ങനെയാണ്', എന്ന് എഴുതുമ്പോള്‍ വായിച്ചിട്ട് മനസ്സിലാകുന്നു. മടിയനാണ് ഞാന്‍. ഫോട്ടോ കണ്ടിട്ട് എന്തുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ഇട്ടിരിക്കുന്നത് എന്ന് ആളുകള്‍ ചിന്തിക്കും. അതാണ് എനിക്ക് ആവശ്യം, ചിന്തിക്കണം', വിനായകന്‍ പറഞ്ഞു.

സംസ്ഥാന പുരസ്കാരം ലഭിച്ചതോടെ സിനിമ കുറഞ്ഞതായും വിനായകന്‍ മനസ്സുതുറന്നു. ചെയ്ത എല്ലാ കാരക്ടറുകളും തകര്‍ത്താണ് ചെയ്തതെന്നും എല്ലാ കാരക്ടറും ഇഷ്ടമാണെന്നും വിനായകന്‍ പറഞ്ഞു. തന്‍റെ ടാര്‍ഗറ്റ് മ്യൂസിക്കാണെന്നും ജോലി മാത്രമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കാന്‍ പറ്റുന്ന മ്യൂസിക്കും ഡാന്‍സ് ചെയ്യാന്‍ പറ്റുന്ന മ്യൂസിക്കുമുണ്ടാക്കണം. വാക്കുകള്‍ക്ക് അധികം വില കൊടുക്കുന്നില്ല. 56 പാട്ടുകള്‍ ചിട്ടപ്പെടുത്തി വെച്ചതായും വിനായകന്‍ വ്യക്തമാക്കി. 'പുഴുപുലികള്‍...' പുതിയതായി ഉണ്ടാക്കിയ ഒരു ഹമ്മിങാണെന്നും പഴയതില്‍ നിന്നും എടുത്തുവെച്ചാല്‍ പുതിയതായി ഉണ്ടാക്കാന്‍ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് പുതിയ പാട്ടുണ്ടാക്കാക്കാമെന്ന് തീരുമാനിച്ചതെന്നും വിനായകന്‍ പറഞ്ഞു. മരിക്കുമ്പോള്‍ ഇടാന്‍ വെച്ചിരിക്കുന്ന പാട്ടാണ് പുഴുപുലികളെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ ഛായാഗ്രഹണവും എഡിറ്റിങും ഒഴികെ ബാക്കി എല്ലാ വിഭാഗവും കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും വിനായകന്‍ പറയുന്നു. സമയം കളയാനില്ല അത് കൊണ്ടാണ് ഛായാഗ്രഹണവും എഡിറ്റിങും ചെയ്യാത്തത്. വേറെയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. കമാന്‍റ് മാത്രമാണ് ഇഷ്ടം. സക്രിപ്റ്റ് വലിച്ച് എഴുതില്ലെന്നും എഴുതിയ സ്ക്രിപ്റ്റ് ആകെ മൂന്ന്-നാല് പേജ് മാത്രമേയുള്ളൂവെന്നും വിനായകന്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി അവസാനമായി കണ്ട സിനിമ പടയാണെന്നും ജനത്തിന് മുന്നില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് സിനിമ കാണാന്‍ പോകാത്തതെന്നും വിനായകന്‍ പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News