ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി; സംഗീതസംവിധായകന്‍ ദേവി ശ്രീപ്രസാദിനെതിരെ കേസ്

തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി നല്‍കിയത്

Update: 2022-11-03 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: തമിഴ് സംഗീതസംവിധായകന്‍ ദേവി ശ്രീപ്രസാദിനെതിരെ ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ 'ഒ പരി' ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി നല്‍കിയത്. അശ്ലീല വസ്ത്രം ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്ന ഗാനത്തിൽ സംഗീതസംവിധായകൻ ഭക്തിഗാനങ്ങൾ ഉപയോഗിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. ഇതു ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. ദേവി ശ്രീപ്രസാദ് നിരുപാധികം മാപ്പ് പറയണമെന്നും ആല്‍ബത്തിലെ 'കൃഷ്ണാ ഹരേ, രാമ ഹരേ' എന്ന ഭാഗം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഗീത സംവിധാനത്തിൽ ദേവി ശ്രീ പ്രസാദ് തന്നെയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് പാട്ട് പുറത്തിറങ്ങിയത്. തെലുങ്കില്‍ 'ഒ പിള്ള' എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. യുട്യൂബില്‍ റിലീസ് ചെയ്ത നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 20 മില്യണിലധികം പേര്‍ കണ്ടുകഴിഞ്ഞു. സംഗീതസംവിധായകനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും സൈബർ ക്രൈം എ.സി.പി കെ.വി.എം പ്രസാദ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News