കാരവനിലെ എ.സിയിലിരുന്ന് വരേണ്യവാദം പറയുന്നതല്ല ഫെഫ്കയുടെ സ്ത്രീപക്ഷ നിലപാട്: ബി. ഉണ്ണികൃഷ്ണൻ

''സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാതിനിധ്യം കുറവാണ്. വൈകാതെ തന്നെ സമസ്ത മേഖലകളിലും വനിതകളെ പങ്കെടുപ്പിക്കും''

Update: 2023-05-01 07:28 GMT
Editor : afsal137 | By : Web Desk
Fefkas feminist stance is not elitism while sitting in the AC of the caravan: B. Unnikrishnan

ബി. ഉണ്ണികൃഷ്ണൻ

AddThis Website Tools
Advertising

കാരവനിലെ എ.സിയിലിരുന്ന് വരേണ്യവാദം പറയുന്നതല്ല ഫെഫ്കയുടെ സ്ത്രീപക്ഷ നിലപാടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയ്ക്കുള്ളതെന്നും വനിതകൾക്കായി മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്ക സി.എ.ടി.യു ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘടന ഫെഫ്കയാണെന്ന് ബി. ഉണ്ണികൃഷ്ണൻ അവകാശപ്പെട്ടു. സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാതിനിധ്യം കുറവാണ്. വൈകാതെ തന്നെ സമസ്ത മേഖലകളിലും വനിതകളെ പങ്കെടുപ്പിക്കുമെന്നും അക്കാര്യം ഊന്നിപ്പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കി ഞങ്ങൾ മുന്നേറുകയാണ്. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്, അത് തൊഴിലാളി വർഗ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന സ്ത്രീ വിമോചന പ്രവർത്തനമാണ് എന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാതിനിധ്യം കുറവാണ്. ഝാൻസി റാണിയെ പോലെ നിങ്ങൾക്ക് അടുത്ത മെയ്ദിനത്തിന് മുമ്പ് മലയാള സിനിമയിൽ വനിതകൾ മാത്രം കൈകാര്യം ചെയ്യുന്ന കാറുകളുണ്ടാകും. ഓട്ട്‌ഡോർ യൂണിറ്റുണ്ടാകും'' - ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News