ഗോവിന്ദ് പത്മസൂര്യ വിവാഹിതനാകുന്നു; വധു നടി ഗോപിക അനിൽ| ചിത്രങ്ങള്‍
ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
സിനിമാ താരം ഗോവിന്ദ് പത്മസൂര്യ വിവാഹിതനാകുന്നു. സീരിയൽ താരം ഗോപിക അനിലാണ് ഗോവിന്ദിന്‍റെ വധു. ഇന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഗോവിന്ദും ഗോപികയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്.
വളരെ സന്തോഷത്തോടുകൂടി നിങ്ങളുമായി ഞങ്ങള്‍ ഈ വാർത്ത പങ്കുവെക്കുന്നു. ന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രണയ വിവാഹമല്ലെന്നും പോസ്റ്റിൽ താരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കുടുംബാഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.
സ്വാന്തനം സീരിയൽ താരമായ ഗോപിക ഇതിന് മുൻപ് ബാലേട്ടൻ, മയിലാട്ടം, അകലെ, ശിവം എന്നീ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടുണ്ട്. 2007 ൽ ആൽബങ്ങളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ഗോവിന്ദ് ഡാഡി കൂള്‍, നത്തോലി ഒരു ചെറിയ മീനല്ല, പ്രേതം, വർഷം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജെ.പി പ്രശ്സതനായിരുന്നു.