'നീചമായ കുറ്റകൃത്യം'; മണിപ്പൂർ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് പ്രിയങ്ക ചോപ്ര
സ്തീകളെ പണയവസ്തുവാക്കാൻ അനുവദിക്കില്ലെന്നും മണിപ്പൂരിലെ സ്ത്രീകളുടെ നീതിക്കായി ശബ്ദമുയർത്തണമെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു
Update: 2023-07-21 07:25 GMT


മണിപ്പൂരിൽ സ്ത്രീകളെ നഗ്നാരാക്കി നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് സിനിമാ താരം പ്രിയങ്ക ചോപ്ര. സംഭവത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു.
സ്തീകളെ പണയവസ്തുവാക്കാൻ അനുവദിക്കാനാവില്ലെന്നും മണിപ്പൂരിലെ സ്ത്രീകളുടെ നീതിക്കായി ശബ്ദമുയർത്തണമെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

'വീഡിയോ വൈറലായിരിക്കുകയാണ്, ഈ നീചമായ പ്രവർത്തി നടന്നിട്ട് 77 ദിവസം കഴിഞ്ഞിട്ടും നടപടി സ്വികരിച്ചിട്ടില്ല, ഒരു ഗെയിമിലും സ്ത്രീകളെ പണയപ്പെടുത്താൻ നമ്മൾ അനുവദിക്കരുത്. കൂട്ടായ രീതിയിലുള്ള പ്രതിഷേധവും നീതിക്കായുള്ള ഏകീകൃതസ്വരവും ഉയർന്നു വരണമെന്ന്' അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.