'ഖാന്‍ ത്രയങ്ങള്‍' ഒരു ഫ്രെയിമില്‍; സന്തോഷം പങ്കുവെച്ച് രോഹിത് ഷെട്ടി

രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്‌സിൽ മൂന്ന് ഖാന്മാരിൽ ആരെങ്കിലും ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

Update: 2024-01-19 12:45 GMT
Khan Trilogy in one frame; Rohit Shetty shared his happiness
AddThis Website Tools
Advertising

ബോളീവുഡിലെ ഖാൻത്രയങ്ങൾ ഒന്നിച്ചൊരു ഫ്രെയിമിലെത്തുന്ന വാർത്ത പങ്കുവെച്ച് സംവിധായകൻ രോഹിത് ഷെട്ടി. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വെബ്‌സീരീസായ ഇന്ത്യൻ പൊലീസ് ഫോഴ്‌സിന്റെ പ്രിമിയറുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രോഹിത് രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്‌സിൽ മൂന്ന് ഖാന്മാരിൽ ആരെങ്കിലും ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മൂന്ന് ഖാന്മാരിൽ ആരേയും ഒഴിവാക്കില്ല എന്നായിരുന്നു രോഹിത് ഷെട്ടിയുടെ മറുപടി. 'എന്തിന് ഒരാൾ, മൂന്ന് പേരും. ഇവരിൽ ഒരാളെ പോലും ഞാൻ എന്തിന് ഉപേക്ഷിക്കണം? ധാരാളം സമയമുണ്ട്. ഈ ചിത്രം പതുക്കെ എടുക്കും. ഈ ഇൻഡസ്ട്രിയിലെ മുഴുവൻ താരങ്ങളേയും ഞാൻ പൊലീസ് ആക്കും. വിഷമിക്കേണ്ട ഞാൻ ആരെയും ഉപേക്ഷിക്കില്ല'- രോഹിത് ഷെട്ടി പറഞ്ഞു. ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2013ൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഷാറൂഖും രോഹിത് ഷെട്ടിയും ഒന്നിച്ചിരുന്നു. ചിത്രം സൂപ്പർ ഹിറ്റുമായിരുന്നു. എന്നാൽ രോഹിത് ഷെട്ടി ചിത്രത്തിൽ സൽമാനും ആമിർ ഖാനും ഇതുവരെ അഭിനയിച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കളാണെങ്കിലും ആമിർ ഖാനും സൽമാനും ഷാറൂഖും ഇതുവരെ ഒന്നിച്ച് സ്‌ക്രീനിലെത്തിയിട്ടില്ല.

രോഹിത് ഷെട്ടിയുടെ പുതിയ പ്രോജക്ടാണ് 'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്. രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ഒ.ടി.ടി സീരിസാണിത്. ആമസോൺ പ്രൈമിനുവേണ്ടിയാണ് സീരീസ് ഒരുക്കുന്നത്. ഏഴ് ഭാഗങ്ങളുള്ള സീരിസിന്റെ ആദ്യ സീസൺ ജനുവരി 19 മുതൽ സ്ട്രിമിംഗ് ആരംഭിക്കും. സിദ്ധാർഥ് മൽഹോത്ര, ശിൽപ ഷെട്ടി, വിവേക് ഒബ്‌റോയ്, ഇഷ തൽവാർ, വിഭുതി ഠാകുർ, നിക്തിൻ ധീർ തുടങ്ങി വൻ താരനിരയാണ് സീരീസിൽ അണിനിരക്കുന്നത്

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News