ലുക്മാനും തൻവി റാമും പ്രധാ വേഷങ്ങളില്‍; ഉത്തരമലബാറിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രം

മലബാറിലെ നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും സജീവമായ തൊണ്ണൂറോളം കലാകാരന്മരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

Update: 2024-01-11 15:24 GMT
Luqman and Tanvi Ram in lead roles; New film in the background of North Malabar
AddThis Website Tools
Advertising

ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ലുക്മാനും തൻവി റാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കണ്ണൂരിലെ കടമ്പേരിയിലാണ് ചിത്രീകരണം തുടങ്ങിയത്. മലബാറിന്റെ കലാമേഖലയിൽ പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായ സുജിൽ മാങ്ങാടാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വിജേഷ് വിശ്വത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത് ക്കാരണമാണ്. മലബാറിലെ നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും സജീവമായ തൊണ്ണൂറോളം കലാകാരന്മരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹൈടെക്ക് ഫിലിംസിന്റെ ബാനറിൽ ധനഞ്ജയൻ പി.വി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീതം - പ്രണവ്.സി പി,ഛായാഗ്രഹണം - നിഖിൽ എസ്.പ്രവീൺ, എഡിറ്റിങ്- അതുൽ വിജയ്, തളിപ്പറമ്പ് ,പയ്യന്നൂർ, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും സിനിമ ചിത്രീകരണം നടക്കുക. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News