'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ' മെയ് ഒന്നിന് തിയേറ്ററുകളിലേക്ക്
ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി നായർക്ക് കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു
കൊച്ചി: ഷഹീൻ സിദ്ദിഖ് നായകനാവുന്ന 'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ' തിയേറ്ററുകളിലേക്ക്. മെയ് ഒന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുക. ഡോ. ഹാരിസ് കെ. ടി. തിരക്കഥയെഴുതി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഹൃദയസ്പർശിയായി പറയാൻ ശ്രമിക്കുന്ന സിനിമയാണ് മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ.
ഷഹീന് പുറമെ ലാൽ ജോസും ഉണ്ണി നായരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി നായർക്ക് കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തിൽ ബാപ്പു എന്ന കഥാപാത്രമാണ് ഉണ്ണി നായർ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു യുവാവിൻ്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളും അതുവഴി ജീവിതത്തിലും കുടുംബ ബന്ധങ്ങളിലുമുണ്ടാകുന്ന പ്രതിസന്ധികളും മാറ്റങ്ങളും രസകരവും ഹൃദയസ്പർശിയുമായി പറഞ്ഞു വെക്കുന്ന സിനിമയാണ് മഹൽ. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന സിനിമ ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്.
അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഹരിചരൺ, സിതാര, ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിവേക് വസന്ത ലക്ഷ്മി ഛായഗ്രഹണവും അഷ്ഫാക്ക് അസ്‌ലം ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ഷനും എഡിറ്റിങ്ങും നിർവഹിച്ചു.
പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രൊഡക്ഷൻ ഡിസൈൻ രാജീവ് കോവിലകം, പി.ആർ.ഒ എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടർ അബു വളയംകുളം, ആർട് ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബാബു ജെ രാമൻ, ലൊക്കേഷൻ മാനേജർ അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.