സിനിമ താരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരായി

ഗുരുവായൂർ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം

Update: 2024-04-24 04:41 GMT
Movie stars Aparna Das and Deepak Parambol got married,entertainment
AddThis Website Tools
Advertising

തൃശൂർ: നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ​ഗുരുവായൂർ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.

വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം എന്ന ചിത്രത്തില്‍ ദീപകും അപര്‍ണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ബീസ്റ്റിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഏറെ ശ്രദ്ധ നേടിയ ഡാഡ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു. സീക്രട്ട് ഹോം, ആനന്ദ് ശ്രീബാല എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ ദീപക് കുഞ്ഞിരാമായണം, തിര, രക്ഷാധികാരി ബൈജു ഒപ്പ്, ബിടെക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ് ,വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News