ആടുജീവിതത്തിന്റെ വ്യാജ പതിപ്പ്; സൈബർ സെല്ലിൽ പരാതി നൽകി ബ്ലെസി
സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി
Update: 2024-03-29 13:07 GMT


എറണാകുളം: ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനെതിരെ പരാതി. സംവിധായകൻ ബ്ലെസി ആണ് എറണാകുളം സൈബർ ക്രൈം സ്റ്റേഷനിൽ പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി. സമൂഹമാധ്യമങ്ങളിലും വിവിധ വെബ്‌സൈറ്റുകളിലും സിനിമ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.