പ്രമേയപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവുമുള്ള സിനിമ; ഉള്ളൊഴുക്കിനെ പ്രശംസിച്ച് മന്ത്രി ആര്‍ ബിന്ദു
റിലീസ് ദിനം മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്ന് ഒരുപോലെ മികച്ച അഭിപ്രായമാണ് ഉള്ളൊഴുക്കിന് ലഭിക്കുന്നത്
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉർവശി-പാർവതി ചിത്രം ഉള്ളൊഴുക്കിനെ പ്രശംസിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
റിലീസ് ദിനം മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്ന് ഒരുപോലെ മികച്ച അഭിപ്രായമാണ് ഉള്ളൊഴുക്കിന് ലഭിക്കുന്നത്.
ഇപ്പോൾ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആര്‍ ബിന്ദുവും ഉള്ളൊഴുക്കിനെ ഉള്ളറിഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. പുതുമയുള്ള പ്രമേയത്തെയും കയ്യടക്കത്തോടെയുള്ള പരിചരണത്തെയും അഭിനേതാക്കളുടെ മിന്നും പ്രകടനത്തെയും അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. മന്ത്രിയുടെ ഈ പോസ്റ്റ് ചിത്രത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി ആൻഡ് സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെ കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു ആൻഡ് ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്.