ഒരു റിച്ച് മാനും കുറേ നുണകളും, ഇനി എന്തും സംഭവിക്കാം, ഹിറ്റായി നുണക്കുഴി ട്രെയ്ലർ

ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്, നുണക്കുഴിക്ക്

Update: 2024-08-13 10:07 GMT
Editor : geethu | Byline : Web Desk
Advertising

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ആഗസ്റ്റ് 15-ന് പ്രദർശനത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. നിരവധി പേരാണ് യൂട്യൂബിലും മറ്റും ട്രെയ്ലർ കണ്ടത്.

ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്, നുണക്കുഴിക്ക്. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനം, ഈ വർഷത്തെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗുരുവായൂർ അമ്പലനടയിലിനു ശേഷം ബേസിൽ ജോസഫ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് നുണക്കുഴി.


Full View


ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റെർറ്റൈനെർ തന്നെയാകും 'നുണക്കുഴി' എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനവും ടീസറും സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് തുടരുകയാണ്. നർമം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ബേസിലും ഗ്രേസും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം കോമഡി ഫാമിലി എന്റർടെയ്നർ പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. കൂടാതെ സിദ്ദിഖ്, മനോജ്‌ കെ ജയൻ, ബൈജു എന്നീ സീനിയർ താരങ്ങളുടെ കോമഡി കോംബോ കൂടി നുണക്കുഴിയുടെ ഹൈലൈറ്റാണ്.

'ട്വെൽത്ത് മാൻ', 'കൂമൻ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ.ആർ. കൃഷ്ണകുമാർ തിരക്കഥ രചിച്ച 'നുണക്കുഴി' വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സാഹിൽ എസ് ശർമയാണ് സഹ നിർമാതാവ്. ആശിർവാദാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രധാന വേഷങ്ങളിൽ അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്‌, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരും എത്തുന്നു.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വിഎസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരി​ഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോ​ഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോ​ഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ & മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News