കാമ്പുള്ള സിനിമകളുടെ അമരക്കാരൻ; 'ഒരു കട്ടിൽ ഒരു മുറി'യുമായി ഷാനവാസ് കെ ബാവക്കുട്ടി

മൈ ഡിയർ കുട്ടിച്ചാത്തനും, മഴവിൽ കാവടിയും, പൊന്മുട്ടയിടുന്ന താറാവുമൊക്കെ പിറന്ന രഘുനാഥ് പലേരിയുടെ തൂലികയിൽ പിറന്ന കഥ കൂടിയാണ് ‘ഒരു കട്ടില്‍ ഒരു മുറി' എന്ന പ്രത്യേകതയുമുണ്ട്

Update: 2024-09-30 07:56 GMT
Editor : geethu | Byline : Web Desk
Advertising

മലയാള സിനിമാലോകത്ത് മികച്ച രണ്ടു ചിത്രങ്ങൾ ഒരുക്കി തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി. ആദ്യത്തെ സംവിധാന സംരംഭമായ 'കിസ്മത്ത്' എന്ന സിനിമയിലൂടെ 2017-ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരത്തിനർഹനായി ഈ പൊന്നാനിക്കാരൻ. ശേഷം 'തൊട്ടപ്പൻ' എന്ന ചിത്രമൊരുക്കിയപ്പോള്‍ രണ്ടു സംസ്ഥാന പുരസ്കാരങ്ങളാണ് ആ ചിത്രത്തിന് ലഭിച്ചത്. ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന മസാല ചേരുവകളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമകളാണ് ഷാനവാസിന്‍റേത്. പുതിയ സിനിമയായ 'ഒരു കട്ടിൽ ഒരു മുറി'യായി അദ്ദേഹം എത്തുമ്പോൾ അതിനാൽ തന്നെ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മാത്രമല്ല മൈ ഡിയർ കുട്ടിച്ചാത്തനും, മഴവിൽ കാവടിയും, പൊന്മുട്ടയിടുന്ന താറാവുമൊക്കെ പിറന്ന രഘുനാഥ് പലേരിയുടെ തൂലികയിൽ പിറന്ന കഥ കൂടിയാണ് ‘ഒരു കട്ടില്‍ ഒരു മുറി' എന്ന പ്രത്യേകതയുമുണ്ട്.

സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന 'ഒരു കട്ടിൽ ഒരു മുറി' ഒക്ടോബർ നാലിന് തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. പൂർണിമ ഇന്ദ്രജിത്തും പ്രിയംവദ കൃഷ്ണനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ള മറ്റുള്ളവർ. ദുരൂഹവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമായുള്ള സിനിമയുടെ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സിനിമയിലേതായി ഇറങ്ങിയ ഗാനങ്ങൾ ഇതിനോടകം തന്നെ ആസ്വാദകർക്കിടയിൽ പ്രിയം നേടിക്കഴിഞ്ഞിട്ടുണ്ട്.

ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി. എസ്, കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, പി. ആർ. ഓ: വാഴൂർ ജോസ്, എ.എസ് ദിനേശ്, ഡിസൈൻസ്: ഓൾഡ് മോങ്ക്‌സ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News