വിസ്മയിപ്പിക്കാൻ 'അവതാർ ദ വേ ഓഫ് വാട്ടർ'; ടിക്കറ്റ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം

ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്

Update: 2022-12-15 14:52 GMT
Editor : abs | By : Web Desk
Advertising

പതിമൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അവതാർ വീണ്ടും സ്‌ക്രീനിൽ തെളിയുമ്പോൾ ആസ്വാധകരുടെ ആകാംഷയും പ്രതീക്ഷയും വാനോളമാണ്. ഇന്ത്യയിൽ ചിത്രത്തിന് റെക്കോർഡ് ടിക്കറ്റ് ബുക്കിങ് എന്നാണ് കണക്കുകൾ. ഇന്ത്യയിൽ നിന്ന് മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോർട്ട്.

ജെംയിംസ് കാമറൂണിന്റെ സംവിധാനത്തിൽ അവതാർ ദി വേ ഓഫ് വാട്ടർ നാളെ തിയറ്ററിലെത്തുമ്പോൾ ഒന്നാം ഭാഗം സൃഷ്ടിച്ച റെക്കോർഡ് ആദ്യ ദിനങ്ങളിൽ തന്നെ മറികടക്കുമെന്ന് സിനിമാസ്വാദകർ പറയുന്നു.

2009ൽ 'അവതാർ' ഇറങ്ങിയപ്പോൾ പിറന്നത് വലിയ റെക്കോർഡ് നേട്ടങ്ങളായിരുന്നു. 237 മില്യൺ യുഎസ് ഡോളർ ചിലവിൽ വന്ന ചിത്രം ആകെ 2.8 ബില്യൺ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ 'ടൈറ്റാനിക്' കുറിച്ച റെക്കോർഡാണ് 'അവതാർ' തകർത്തത്. സെപ്റ്റംബറിൽ 'അവതാർ' റീ റീലിസിലൂടെ 2.9 ബില്യൺ ഡോളർ നിർമ്മാതാക്കൾക്ക് ലഭിച്ചു.

1832 കോടി രൂപയാണ് അവതാർ ദി വേ ഓഫ് വാട്ടറിന്റെ നിർമ്മാണ ചിലവ്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News