'ഊർജം നിറച്ച മനുഷ്യാ..'; ഗുരുനാഥനെ ചേർത്തുപിടിച്ച് 'ആയിഷ'യുടെ സംവിധായകൻ അമീർ

ജനുവരി 20 ന് തിയറ്ററുകളിലെത്തിയ 'ആയിഷ' മികച്ച പ്രതികരണമാണ് നേടുന്നത്

Update: 2023-01-24 12:26 GMT
Editor : abs | By : Web Desk
Advertising

നവാഗതനായ അമീർ പള്ളിക്കലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ആയിഷ. ജനുവരി 20 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നോട്ടുപോവുകയാണ്. ഇപ്പോഴിതാ അമീർ സംവിധായകനായ ശേഷം തന്റെ കലാലയമായ സാഫി കോളേജിൽ  പങ്കെടുത്ത പരിപാടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമാ മോഹങ്ങളിൽ തളർന്ന് പോയ ഘട്ടത്തിൽ കൂടെനിന്ന ഗുരുനാഥനെ അമീർ ചേർത്തുപിടിക്കുന്നതും വീഡിയോയായിൽ കാണാം. 

വീഡിയോ പങ്കുവെച്ച് അമീർ തന്റെ ഗുരുനാഥനെകുറിച്ചുള്ള ഓർമകളും കുറിച്ചിട്ടുണ്ട്

SAFI COLLEGE - ൽ പോയിരുന്നു. 2016-ൽ അവിടെ കയറി ചെല്ലുമ്പോൾ ദാ നാളെ സിനിമ ചെയ്യാൻ പോകുന്നു എന്ന ധാരണയിലായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് സിനിമാ മോഹങ്ങളുടെ വഴിയിൽ തളർന്ന് പോകുന്ന ഓരോ ഘട്ടത്തിലും ഊർജ്ജം നൽകിയത് ഈ മനുഷ്യനാണ്. സാഫിയിൽ ഇന്നിരിക്കുമ്പോൾ മനസ്സ് നിറയെ സാഫിക്കുന്നിനോളം ഓർമ്മ മലകൾ ആയിരുന്നു. പ്രിയപ്പെട്ട നസ്രൂ നന്ദി ! കണ്ട സ്വപ്നത്തിന് കാവലിരുന്നതിന് .

ആഷിഫ് കക്കോടിയാണ് രചന നിര് വഹിച്ച ചിത്രത്തില് മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രത്തിന്റെ  നിര്‍മാണം. ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News