'പത്താൻ' കാണുന്നതിനേക്കാൾ നല്ലത് പട്ടിണി പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതാണ്'; വിമർശനവുമായി സിപിഎം നേതാവ്

ബേഷാരം രംഗ്' ഗാനത്തിന്റെ പേരിൽ ചിത്രം ബഹിഷ്‌കരിക്കാൻ സംഘ്പരിവാർ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ബാബു റാവുവിന്റെ പ്രതികരണം

Update: 2022-12-15 12:26 GMT
Editor : abs | By : Web Desk
Advertising

റിലീസിന് തയ്യാറെടുത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് ബഹിഷ്‌ക്കാരണാഹ്വനം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ പ്രമുഖ സിപിഐഎം നേതാവ് ചിഗുരുപതി ബാബു റാവു. ചിത്രം കാണുന്നതിനേക്കാൾ നല്ലത് പട്ടിണിപാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതാണെന്നാണ് ബാബുറാവുവിന്റെ പ്രസ്താവന.

'പത്താൻ കാണാൻ പണം നൽകുന്നതിനേക്കാൾ നല്ലത് വിശക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്നതാണ്,' സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടു. 'ബേഷാരം രംഗ്' ഗാനത്തിന്റെ പേരിൽ ചിത്രം ബഹിഷ്‌കരിക്കാൻ സംഘ്പരിവാർ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ബാബു റാവുവിന്റെ പ്രതികരണം.

ചിത്രത്തിലെ 'ബേഷാരം രംഗ്' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗാനരംഗത്തിൽ നായിക ദീപിക പദുകോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടാണ് സംഘ്പരിവാർ കേന്ദ്രങ്ങള് ബഹിഷ്കരണാഹ്വാനം നടത്തുന്നത്. ഗാനരംഗത്തിൽ ഓറഞ്ച് ബിക്‌നിയണിഞ്ഞാണ് ദീപിക എത്തുന്നത്. 'ബേഷാരം റംഗ്' എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി.

സിനിമയിലെ ചില സീനുകളിൽ താരത്തിന്റെ വസ്ത്രം 'ശരിയാക്കിയില്ലെങ്കിൽ' ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടിവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ജവഹർലാർ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചു.സിനിമയിലെ ചില സീനുകളിൽ താരത്തിന്റെ വസ്ത്രം 'ശരിയാക്കിയില്ലെങ്കിൽ' ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടിവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ജവഹർലാർ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, ചിത്രത്തിനെതിരെ തെരുവിലേക്കും പ്രതിഷേധം നീങ്ങിയിട്ടുണ്ട്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വീര്‍ ശിവാജി ഗ്രൂപ്പ് എന്ന സംഘടന ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു. ഗാനരംഗത്തിന്‍റെ ഉള്ളടക്കത്തിൽ ഹിന്ദു സമൂഹം അസ്വസ്ഥരാണെന്നാണ് സംഘടനയുടെ പരാതി. ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ ചൊല്ലിയാണ് ആരോപണം. അടുത്ത വർഷം ജനുവരിയിൽ പ്രദർശനത്തിനെത്തുന്ന ചിത്രം നിരോധിക്കണമെന്ന് ശിവാജി ഗ്രൂപ്പ് ആവശ്യപ്പെട്ടു. 

ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോൺ എബ്രഹാമും പത്താനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തും. സിദ്ധാർത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിർവഹിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News