കൈയ്യടി നേടി കനകരാജ്യം, കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമായത് ചുരുക്കം ദിവസം കൊണ്ട്
'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത് ചിത്രമാണ് കനകരാജ്യം
സാധാരണക്കാർക്ക് എന്ത് കഥയാണ് പറയാനുള്ളത്? സെക്യൂരിറ്റി ജീവനക്കാരനായ രാമേട്ടനും മൂക്കറ്റം കടത്തിൽ നിൽക്കുന്ന വേണുവിനും ഉള്ളത് ഏത് സാധാരണക്കാരന്റെയും ജീവിതമാണ്.
ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം കനകരാജ്യത്തിന് പറയാനുള്ളത് ഇവരുടെ കഥയാണ്.
രണ്ട് സാധാരണ കുടുംബങ്ങളിലുണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിച്ച ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.
'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത് ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കുടുംബപ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. ജൂലൈ ആറിന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ ആപ്പില്‍ ലഭ്യമാണ്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ഗാനരചന - ബികെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, മനു മഞ്ജിത്ത്, സംഗീതം - അരുണ്‍ മുരളീധരന്‍, കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ - അനില്‍ കല്ലാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്ത്, ശിവപ്രസാദ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.