'ഗുഡ് ബൈ'; അമിതാഭ് ബച്ചനൊപ്പം രശ്‌മിക ബോളിവുഡിലേക്ക്

ചില്ലര്‍ പാര്‍ട്ടിയും ക്വീനുമൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് രചനയും സംവിധാനവും

Update: 2022-09-03 15:01 GMT
Editor : banuisahak | By : Web Desk
Advertising

തെന്നിന്ത്യൻ സൂപ്പർ നായിക രശ്‌മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. അമിതാഭ് ബച്ചനൊപ്പമാണ് രശ്‌മികയുടെ ആദ്യ ബോളിവുഡ് സിനിമ. 'ഗുഡ് ബൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ചില്ലര്‍ പാര്‍ട്ടിയും ക്വീനുമൊക്കെ ഒരുക്കിയ വികാസ് ബാല്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ഗുഡ് ബൈ ഒരു ഫാമിലി കോമഡി ഡ്രാമയാണ്. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2021 ഏപ്രില്‍ ആദ്യം ആരംഭിച്ച ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ അവസാനിച്ചിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഒക്ടോബര്‍ 7ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News