ഗ്രേസോടെ ഗ്രേസ് ആന്റണി! ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി'യിലെ രശ്മിയും കൂട്ടരും ആ​ഗസ്റ്റ് 15-ന്

ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും

Update: 2024-08-13 10:36 GMT
Editor : geethu | Byline : Web Desk
Advertising

"ആഹാ... എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !" ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി'യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോ​ഗ് ഏറ്റുപിടിച്ചിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും.

ഒരു കഥാപാത്രത്തിന്റെ മാറ്റുകൂടുന്നത് അത് ഭദ്രമായ കൈകളിൽ എത്തുമ്പോഴാണ്. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് അച്ചടക്കത്തോടെയും പക്വതയോടുംകൂടി അവതരിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ കർത്തവ്യം. ഒമർ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പ്രേക്ഷകർക്ക് ഇതിനോടകം സമ്മാനിച്ചത് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ്. "മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ?" എന്നൊരൊറ്റ ചോദ്യത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കൈപ്പിടിയിലാക്കിയ 'ടീന'യിൽ നിന്നും ഫഹദ് ഫാസിൽ ചിത്രം 'കുമ്പളങ്ങി നൈറ്റ്സി'ലെ 'സിമി'യിലേക്കുള്ള ഗ്രേസിലെ പരിവർത്തനം പ്രേക്ഷകർ ഇരുക്കൈയും നീട്ടിയാണ് സ്വീകരിച്ചത്. 'തമാശ'യിലെ സഫിയ, 'ഹലാൽ ലൗ സ്റ്റോറി'യിലെ സുഹറ, 'കനകം കാമിനി കലഹം'ത്തിലെ ഹരിപ്രിയ, 'റോഷാക്കി'ലെ സുജാത, 'നാഗേന്ദ്രൻസ് ഹണിമൂൺസി'ലെ ലില്ലികുട്ടി എന്നിങ്ങനെ ഉയരുന്ന ഗ്രേസിന്റെ ഗ്രാഫ് ഇപ്പോൾ എത്തി നിൽക്കുന്നത് ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി'യിലെ രശ്മിയിലാണ്.


Full View


ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ നായകനും നായികയുമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറാണ് 'നുണക്കുഴി'. ആ​ഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളിലെത്തും. ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌ തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങൾ ഒരുമിച്ച് അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ട്വെൽത്ത് മാൻ', 'കൂമൻ' എന്നിവയുടെ തിരക്കഥ രചിച്ച കെ.ആർ. കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർഥി ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹിൽ എസ് ശർമയാണ് സഹനിർമാതാവ്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദാണ്. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്‌, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വിഎസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരി​ഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോ​ഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോ​ഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ & മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News