പ്രീ പ്രൊഡക്ഷൻ മുതൽ അഭ്യന്തര പരിഹാര സെൽ, പ്രിസൈഡിങ് ഓഫീസറായി നിമിഷ; 'അദൃശ്യ ജാലകങ്ങൾ'

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ പരാതി പരിഹാര സെല്‍ രൂപീകരിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് സംവിധായകന്‍ തന്നെയാണ് വിവരങ്ങള്‍ പങ്കുവച്ചത്.

Update: 2022-07-13 13:26 GMT
Editor : abs | By : Web Desk
Advertising

ഡോ. ബിജു സംവിധാനം ചെയ്യുന്ന 'അദൃശ്യ ജാലകങ്ങള്‍' എന്ന  സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചു. നടി നിമിഷ ‌സജയന്‍ ആണ് പ്രിസൈഡിങ് ഓഫീസര്‍. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ പരാതി പരിഹാര സെല്‍ രൂപീകരിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് സംവിധായകന്‍ തന്നെയാണ് വിവരങ്ങള്‍ പങ്കുവച്ചത്. 

'പൊതുവെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ് . എന്നാൽ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷൻ കാലയളവ് മുതൽ തന്നെ ആരംഭിക്കുന്നു.., മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് കൂടി മാറട്ടെ...' സംവിധായകന്‍ ഫേസ്ബുക്കില് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സിനിമാ മേഖലയിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദവും തൊഴിലാളി സൗഹൃദവും ആവുക എന്നത് ഏറെ പ്രധാനമാണ് . പരാതി പരിഹാര സെൽ ഉറപ്പു വരുത്തുന്ന സിനിമാ സെറ്റുകൾ വളരെ കുറവാണ്‌ . "അദൃശ്യ ജാലകങ്ങൾ" സിനിമയുടെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച വിവരം സന്തോഷ പൂർവം അറിയിക്കുന്നു . പൊതുവെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ് . എന്നാൽ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷൻ കാലയളവ് മുതൽ തന്നെ ആരംഭിക്കുന്നു . അതിനാൽ നിലവിലുള്ള രീതിയിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ഈ ഇന്റേണൽ കമ്മിറ്റി സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടം മുതൽ തന്നെ രൂപീകരിക്കുകയാണ് . നിർമാതാക്കൾ എല്ലനാർ ഫിലിംസ് , മൈത്രി മൂവി മേക്കേഴ്‌സ് , ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവർക്ക് നന്ദി ..

മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് കൂടി മാറട്ടെ ...

കമ്മിറ്റിയിലെ മറ്റു മെമ്പർമാരുടെ വിവരങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.


ടൊവിനോ തോമസ്, നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. എല്ലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. യദു രാധാകൃഷ്ണനാണ് ഛായാഗ്രാഹണം. എഡിറ്റര്‍ ഡേവിസ് മാന്വല്‍.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News