'പാർക്ക് ചെയ്ത പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കി'; അജ്ഞാത വാഹനമുടമയെ തേടി ജൂഡ് ആന്‍റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ പൊങ്കാല
ഭാര്യാവീടിന് പുറത്ത് പാര്‍ക്ക് ചെയ്ത തന്‍റെ കാറ് ഇടിച്ചു പരിക്കേല്‍പ്പിച്ച അജ്ഞാത വാഹന ഉടമയെത്തേടി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. ഇന്നലെ രാത്രി പത്തു മണിക്കാണ് കോട്ടയം കുടമാളൂരിന് അടുത്ത് അമ്പാടിയില്‍ റോഡരികില്‍ ജൂഡ് കാര്‍ പാര്‍ക്ക് ചെയ്തത്. ഇത് വഴിപോയ ഏതോ അജ്ഞാത വാഹനമാണ് ജൂഡ് ആന്‍ണിയുടെ റെനോള്‍ട്ട് വാഹനത്തിന്‍റെ പിന്‍ഭാഗത്ത് ഇടിച്ച് കടന്നുപോയത്. തനിക്ക് ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി നിര്‍ബന്ധമായതിനാല്‍ ഇടിച്ച വാഹനമുടമ ബന്ധപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായാണ് ജൂഡ് ആന്‍റണി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
അതെ സമയം ജൂഡ് ആന്‍റണിയുടെ വാഹനം തെറ്റായ രീതിയില്‍ ആണ് റോഡരികില്‍ പാര്‍ക്ക് ചെയ്തതെന്ന ആക്ഷേപവുമായി നിരവധി പേര്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രംഗത്തുവന്നു. ഇടിച്ച വാഹനത്തിനെ ഒരിക്കലും കുറ്റം പറയില്ലെന്നും റോഡരികില്‍ മാന്യമായ രീതിയില്‍ വാഹനം നിര്‍ത്തണമായിരുന്നുവെന്നും നിരവധി പേര്‍ താഴെ അഭിപ്രായപ്പെട്ടതോടെ ഇതിനെതിരെ ജൂഡ് രൂക്ഷമായി പ്രതികരിച്ചു. കാർ പാർക്ക് ചെയ്തതിന്‍റെ കുഴപ്പമാണെന്ന് പറയുന്നവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാരെ പോലെയാണെന്നാണ് ജൂഡ് പ്രതികരിച്ചത്. ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ വിമര്‍ശനങ്ങളും വാഗ്വാദവുമാണ് നടക്കുന്നത്.
ജൂഡ് ആന്‍റണി ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ , ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?
എന്റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത .
(കാർ പാർക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമ്മന്റുകളിൽ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാർ ഉള്ള നാടല്ലേ. അത്ഭുതമില്ല)
ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ...
Posted by Jude Anthany Joseph on Wednesday, April 14, 2021