മനുഷ്യനെ കീഴടക്കുന്ന ടെക്‌നോളജി; 'കുടുക്ക്2025' ആഗസ്റ്റ് 25 ന്
എസ്.വി.കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുടുക്ക്2025'
എസ്.വി.കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കുടുക്ക്2025' ആഗസ്റ്റ് 25 ന് തിയറ്റിലെത്തും. കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. കുറച്ചു സാധാരണക്കാരായ മനുഷ്യരിലൂടെ ഈ വിഷയം പ്രേഷകരികിലേക്ക് എത്തിക്കുവാനാണ് സംവിധായകനായ ബിലഹരിയുടെ ശ്രമം.
മാരൻ എന്ന ചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുള്ള ചിലരുടെ ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യ ജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈനറായാണ് ചിത്രം ഒരുങ്ങുന്ന ചിത്രത്തിൽ എസ്.വി.കൃഷ്ണ ശങ്കറാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, രലുനാഥ് പലേരി, ദുർഗാ കൃഷ്ണ ,റാംമോഹൻ, സ്വാസിക, എന്നിവരാണ് മറ്റു താരങ്ങൾ. മിസ്റ്ററി ത്രില്ലറിൽ തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രം ഒരുക്കിയതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
സംഗീതം - ഭൂമി, മണികണ്ഠൻ അയ്യപ്പ. ഛായാഗ്രഹണം - അഭിമന്യുവിശ്വനാഥ്. എഡിറ്റിംഗ് - കിരൺ ദാസ്. പശ്ചാത്തല സംഗീതം-ഭൂമി, മുജീബ് മജീദ്. കലാസംവിധാനം -ഇന്ദു ലാൽ, അനൂപ്, ചമയം- സുനിൽ നാട്ടക്കൽ, മുത്തലിബ്, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ. സംഘട്ടനം- വിക്കി . പി.ആർ.ഒ- വാഴൂർ ജോസ്. എസ്.വി.കെ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.