ഇനി കാത്തിരിക്കേണ്ട..;'ലിയോ' ട്രെയിലർ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്

Update: 2023-10-02 13:58 GMT
Editor : abs | By : Web Desk
Leo trailer release date announced with a new poster of Vijay battling a hyena
AddThis Website Tools
Advertising

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഏത് ചിത്രത്തിനാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് വിജയ് ചിത്രം ലിയോ ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യന്ന ചിത്രം ഒക്ടോബർ 19നാണ് തിയറ്ററിലെത്തുന്നത്. മാസ്റ്ററിന് ശേഷം വിജയ്- ലോകി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന ആ അപ്ഡേഷന്‍ എത്തി. ചിത്രത്തിന്‍റെ ട്രെയിലർ ഒക്ടോബർ അഞ്ചിനെത്തും. വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

വിജയിയോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത്. അനിരുന്ധിന്‍റെ സംഗീതത്തിലൊരുങ്ങിയ പാട്ടുകളും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. .ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News