വെടിയുതിർത്ത് ഫഹദിന്‍റെ ആഘോഷം; കമൽഹാസൻ ചിത്രം 'വിക്രം' പാക്കപ്പായി

ഫഹദ് ഫാസിലിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ചിത്രീകരണ സ്ഥലത്ത് നിന്ന് പകർത്തിയ വീഡിയോയാണ് ലോകേഷ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

Update: 2022-03-02 09:49 GMT
Advertising

കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചു. 110 ദിവസം നീണ്ടു നിന്ന ചിത്രീകരണം അവസാനിച്ച സന്തോഷം സംവിധായകന്‍ തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ഫഹദ് ഫാസിലിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ചിത്രീകരണ സ്ഥലത്ത് നിന്ന് പകർത്തിയ വീഡിയോയാണ് ലോകേഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

ഫഹദ് ഫാസില്‍ വെടിയുതിര്‍ക്കുന്നതും അല്ലു അര്‍ജുന്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗായ പാര്‍ട്ടി ഇല്ലേ പുഷ്പാ...എന്ന് ലോകേഷ് ചോദിക്കുന്നതും തുടര്‍ന്ന് അണിയറപ്രവര്‍ത്തകരുടെ ആഘോഷവും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

നരേന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് വന്‍ തുകയ്ക്ക് നേരത്തെ സ്വന്തമാക്കിയിരുന്നു. 

ഒരു ആക്ഷന്‍- പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News